എഡിറ്റര്‍
എഡിറ്റര്‍
ഫഹദ് ഫാസില്‍ കാര്‍ട്ടൂണിസ്റ്റാവുന്നു
എഡിറ്റര്‍
Friday 14th June 2013 8:16pm

fahad-fazil

മലയാളത്തിന്റെ യുവ നടന്‍ ഫഹദ് ഫാസില്‍ കാര്‍ട്ടൂണിസ്റ്റാവുന്നു.
Ads By Google

പുതുമുഖ സംവിധായകന്‍ ഷഹീദ് അറഫാത്ത്  സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ കാര്‍ട്ടൂണിസ്റ്റായി വേഷമിടുന്നത്. ‘കാര്‍ട്ടൂണ്‍’ എന്നു തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

രണ്ട് വ്യക്തികളുടെ ഈഗോയും അത്  അവരില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ് ഈ രണ്ട് കഥാപാത്രങ്ങളും. സച്ചിദാനന്ദന്‍ എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളതെന്നാണ് സൂചന. എന്നാല്‍ നായികമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സംവിധായകന്‍ അറിയിച്ചു.

കൊച്ചിയുടെ പശ്ചാതലത്തിലാണ് ചിത്രം അണിയിച്ചൊരുങ്ങുന്നത്. ഇന്നത്തെ സമൂഹത്തിലെ സദാചാര പോലീസിനേയും ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

ട്രാഫിക്കിന്റെ  ക്യാമറ കൈകാര്യം ചെയ്തിരുന്ന ഷൈജു ഖാലിദാണ് കാര്‍ട്ടൂണിനും ക്യാമറ ചലിപ്പിക്കുന്നത്. ഡിസംബര്‍ ആദ്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

Advertisement