എഡിറ്റര്‍
എഡിറ്റര്‍
ഫഹദ് ഫാസിലും ആന്‍ഡ്രിയയും പ്രണയത്തില്‍?
എഡിറ്റര്‍
Thursday 14th March 2013 10:46am

മലയാള സിനിമയിലെ യുവനടന്‍  ഫഹദ് ഫാസില്‍ തന്റെ പ്രണയം വെളിപ്പെടുത്തി. ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ അന്നയും റസൂലും എന്ന ചിത്രത്തിലെ നായികയായി എത്തിയ ആന്‍ഡ്രിയയാണ് ഫഹദിന്റെ മനം കവര്‍ന്നത്.

Ads By Google

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ പ്രണയിനിയെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

അന്നയും റസൂലും ഷൂട്ടിംഗ് സമയത്ത് ആന്‍ഡ്രിയയോട് പ്രണയം തോന്നിയിരുന്നില്ല.  കൂടെ അഭിനയിക്കുന്ന നടിമാരോട് പൊതുവെ അകലം പാലിക്കുന്ന കൂട്ടത്തിലാണ് താന്‍. എന്നാല്‍ അന്നയും റസൂലും  ചിത്രീകരണ സമയത്ത് ആന്‍ഡ്രിയയോട് കൂടുതല്‍ സംസാരിക്കാറുണ്ടായിരുന്നെന്നും ഫഹദ് പറഞ്ഞു.

എന്നാല്‍ സിനിമയുടെ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ കാണാനായി ചെന്നൈയിലെത്തിയപ്പോഴാണ് ആന്‍ഡ്രിയയോട് പ്രണയം തോന്നിയതെന്നും ഫഹദ് പറഞ്ഞു.

താന്‍ ഒരു പെണ്‍കുട്ടിയില്‍ ആഗ്രഹിച്ചത് എന്താണോ അതെല്ലാം ആന്‍ഡ്രിയയിലുണ്ട്. ബുദ്ധി, നല്ല ഹ്യൂമര്‍സെന്‍സ് അങ്ങനെ പലതും.

ആന്‍ഡ്രിയയോട് പ്രണയം വെളിപ്പെടുത്തുമ്പോള്‍ അവള്‍ ആദ്യം എതിര്‍ക്കുകയായിരുന്നു. എന്നാല്‍ എല്ലാം തന്റെ തോന്നലാണെന്നും ആന്‍ഡ്രിയ പറയാറുണ്ടായിരുന്നുവെന്നും ഫഹദ് ഓര്‍ക്കുന്നു.

പ്രണയം മുന്നോട്ട് പോകുന്നുണ്ടെങ്കിലും പിന്നീട് എന്തായിത്തീരുമെന്ന് രണ്ട്‌പേര്‍ക്കും അറിയില്ലെന്നും ഫഹദ് പറഞ്ഞു.

തമിഴിലെ യുവനടി സ്വാതി നായികയാവുന്ന ആമേന്‍ എന്ന ചിത്രത്തിന്റെ സെറ്റിലും ആന്‍ഡ്രിയ വന്നിരുന്നു . തന്റെ  സിനിമകളൊന്നും ആന്‍ഡ്രിയ കണ്ടിട്ടില്ലെങ്കിലും അവള്‍ക്ക് തന്നെപറ്റി അറിയാമെന്നും ഫഹദ് പറഞ്ഞു.

Advertisement