സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
പാണ്ഡ്യയെ പുറത്താക്കിയ റബാദയെ ഡൂപ്ലെസി ചുംബിച്ചു; നായകന്റെ സ്‌നേഹപ്രകടനത്തിന്റെ പേരില്‍ കാമുകി പിണങ്ങിയെന്ന് റബാദ
സ്പോര്‍ട്സ് ഡെസ്‌ക്
Friday 12th January 2018 2:18pm

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ ബാറ്റിങ്ങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഹര്‍ദ്ദിക് പാണ്ഡ്യയെന്ന യുവ ഓള്‍റൗണ്ടറായിരുന്നു. മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ട ആദ്യ ഇന്നിങ്‌സില്‍ പാണ്ഡ്യ നേടിയ 93 റണ്‍സ് ക്രിക്കറ്റാരാധകര്‍ അടുത്ത കാലത്തൊന്നും മറക്കാനിടയില്ല.

അര്‍ഹിച്ച സെഞ്ച്വറിയ്ക്ക് എഴു റണ്‍സകലെ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് വീണപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി വിജയം ആഘോഷിച്ചത് റബാദയ്ക്ക് ചുംബനം നല്‍കിയായിരുന്നു. റബാദയുടെ നെറ്റിയില്‍ ചുംബിച്ചായിരുന്നു ഡുപ്ലെസിയുടെ ആഘോഷം.

മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന മത്സരത്തില്‍ ചെറുത്തുനിന്ന റബാദയെ ചുംബിക്കുന്ന ഈ ചിത്രം ഡുപ്ലെസിസ് മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ ചിത്രത്തിന് താഴെ റബാദെ ഇട്ട കമന്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച

തനിക്ക് ചുംബനം നല്‍കിയ ഡുപ്ലെസിസിന്റെ പ്രവൃത്തി തന്റെ കാമുകിക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് റബാദയുടെ കമന്റ്. അവള്‍ പരാതി പറഞ്ഞെന്നും റബാദ ചിത്രത്തിനു നല്‍കിയ കമന്റില്‍ പറുന്നു. റബാദെയപടെ കമന്റ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.

Advertisement