എഡിറ്റര്‍
എഡിറ്റര്‍
റോഹിങ്ക്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 20th September 2017 3:20pm


രാഖിന്‍: റോഹിങ്ക്യര്‍ക്ക് നേരെയുള്ള സൈനികാതിക്രമങ്ങളെ കുറിച്ച് വിവരങ്ങള്‍ പങ്ക് വെക്കുന്ന ആക്ടിവിസ്റ്റുകളുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. മ്യാന്‍മാറിലെയും പശ്ചാത്യരാജ്യങ്ങളിലെയും റോഹിങ്ക്യന്‍ ആക്ടിവിസ്റ്റുകളുടെയും അക്കൗണ്ടുകളാണ് ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് അമേരിക്കന്‍ മാധ്യമമായ ‘ഡെയ്‌ലി ബീസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോഹിങ്ക്യന്‍ ജനതയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ അപ്രത്യക്ഷമാക്കുകയും അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയുമാണ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ആക്ടിവിസ്റ്റുകളെ ഉദ്ധരിച്ച് ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഖിനിലെ ആക്രമണത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ നിരവധി തവണ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തതായി മലേഷ്യന്‍ ആക്ടിവിസ്റ്റായ മുഹമ്മദ് അന്‍വര്‍ ഡെയ്‌ലി ബീസ്റ്റിനോട് പറഞ്ഞു. റാഖിനിലെ സൈനിക നീക്കത്തിന്റെ ചിത്രങ്ങളാണ് ഇത്തരത്തിലൊന്ന്.


Read more:   ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും മുറിവുണങ്ങാതെ ബട്‌ല ഹൗസ്


റോഹിങ്ക്യന്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന അക്കൗണ്ടുകള്‍ക്കെതിരെ ബര്‍മയില്‍ കൂട്ട റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ബര്‍മ റിസര്‍ച്ചറായ ലോറ ഹെയ്ഗ് പറയുന്നു.

മ്യാന്‍മാറില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് തെറ്റായ പ്രചരണങ്ങളാണ് ലോകരാജ്യങ്ങളില്‍ നടക്കുന്നതെന്ന് ഓഹ് സാങ് സൂകി നേരത്തെ പറഞ്ഞിരുന്നു. ഭീകരരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും സൂകി ആരോപിച്ചിരുന്നു.

Advertisement