എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്കില്‍ വീണ്ടും പണിമുടക്ക്
എഡിറ്റര്‍
Thursday 19th June 2014 2:37pm

facebook00

സോഷ്യല്‍ മീഡിയയിലെ വമ്പന്മാരായ ഫേസ്ബുക്കില്‍ വീണ്ടും പണിമുടക്ക്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ഫേസ്ബുക്ക് പണിമുടക്കിയത്.

അഡ്രസ് ബാറില്‍ ഫേസ്ബുക്കിന്റെ ലിങ്ക് കൊടുക്കുമ്പോള്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ലെന്ന അറിയിപ്പാണ് ലഭിച്ചിരുന്നത്. ലോകത്താകമാനമുള്ള ഉപഭോക്താക്കളെ ആശങ്കപ്പെടുത്തി പതിനഞ്ച് മിനിറ്റോളം പ്രവര്‍ത്തനരഹിതമായ ഫേസ്ബുക്ക് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

സാങ്കേതിക തകരാര്‍ സംഭവിച്ചതായി ഫേസ് ബുക്ക് അധികൃതര്‍ സ്ഥിരീകരിച്ചു. മേയ് ഒന്‍പതിനാണ് ഇതിനു മുന്‍പ് അല്‍പനേരം ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം തകരാറിലായത്. അന്ന് നിരവധി പേര്‍ക്ക് മിനിറ്റുകളോളം അക്കൗണ്ടുകള്‍ ഉപയോഗിക്കാനായില്ല.

Advertisement