എഡിറ്റര്‍
എഡിറ്റര്‍
ന്യൂസ് റീഡിങ് ആപ്പുമായി ഫേസ്ബുക്ക് എത്തുന്നു
എഡിറ്റര്‍
Monday 24th June 2013 2:30pm

Facebook1

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയകളില്‍ ന്യൂസ് റീഡിങ് ആപ്പുകളുടെ പ്രചാരം ഫേസ്ബുക്കും തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഫേസ്ബുക്ക് ന്യൂസ് ആപ്പിന്റെ പണിപ്പുരയിലാണ്‌ത്രേ.

ന്യൂസ് ആപ്പിന്റെ ആദ്യ ഘട്ടത്തില്‍ മൊബൈലിലാകും ലഭ്യമാകുക. ഇതിന്റെ വെബ് വേര്‍ഷനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.

Ads By Google

ഫേസ്ബുക്ക് ന്യൂസ് ആപ്പിന്റെ പേര് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ഒരു റീഡര്‍ പേരിനൊപ്പം ഉണ്ടാകുമെന്നാണ് അറിയുന്നത്. നിലവിലെ ന്യൂസ് റീഡിങ് ആപ്പുകളായ ഫഌപ്‌ബോര്‍ഡ്, പള്‍സ് എന്നിവയോടാവും ഫേസ്ബുക്ക് മത്സരിക്കേണ്ടി വരിക.

എന്നാല്‍ ഫഌപ്‌ബോര്‍ഡുമായി മത്സരിക്കുന്നത് ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമാവില്ല. നിലവില്‍ 50 മില്യണ്‍ ഉപഭോക്താക്കളുള്ളവരാണ് ഫഌപ്‌ബോര്‍ഡ്.

2010 ലാണ് ഫഌപ്‌ബോര്‍ഡ് സ്ഥാപിതമാകുന്നത്.

Advertisement