എഡിറ്റര്‍
എഡിറ്റര്‍
‘ഹാര്‍ഡ്‌കോര്‍’ പോണ്‍ സൈറ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തു
എഡിറ്റര്‍
Monday 29th October 2012 2:24pm

ലണ്ടന്‍: നല്ല നടപ്പിന്റെ പാതയിലാണ് ഫേസ്ബുക്ക് ഇപ്പോള്‍. ചെറിയ പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങള്‍ പോലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ പേടിക്കണം. അപ്പോള്‍ പിന്നെ പോണ്‍ സൈറ്റുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.

Ads By Google

ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട പേജുകളില്‍ ഒടുവില്‍ കേള്‍ക്കുന്ന പേരാണ് ഹാര്‍ഡ്‌കോറിന്റേത്. ഉപയോക്താക്കളില്‍ നിന്നുമുള്ള നിരന്തര പരാതിയെ തുടര്‍ന്നാണ് പേജ് റിമൂവ് ചെയ്യാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്.

പേജില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുട നഗന് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോസ്റ്റ് ചെയ്യുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പേജ് റിമൂവ് ചെയ്തിരിക്കുന്നത്.

ബിക്കിനി ജയില്‍ബൈറ്റ് എന്ന സൈറ്റിന്റേതാണ് പേജ്. ഇതിനെതിരെ മുമ്പും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.

Advertisement