എഡിറ്റര്‍
എഡിറ്റര്‍
ബംഗാളിലെ ഡെങ്കിപ്പനി വ്യാപനത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി ആശുപത്രിക്ക് നാണക്കേടുണ്ടാക്കിയെന്നാരോപിച്ച്
എഡിറ്റര്‍
Saturday 11th November 2017 4:11pm


കൊല്‍ക്കത്ത: സംസ്ഥാനത്തെ ഡെങ്കിപ്പനി വ്യാപനത്തെക്കുറിച്ചും ആശുപത്രികളിലെ ചികിത്സാ സൗകര്യത്തെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിട്ട ഡോക്ടറെ ബംഗാള്‍ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കൊല്‍ക്കത്തയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ബരസത്ത് ആശുപത്രിയിലെ ഡോക്ടറായ അരുണാചല്‍ ദത്ത ചൗധരിയെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.


Also Read: സൂറത്തിലെ പൊതുനിരത്തില്‍ 40കാരിയെ മര്‍ദ്ദിച്ച് നഗ്നയാക്കിയ ബി.ജെ.പി കൗണ്‍സിലര്‍ ഒളിവില്‍


ബംഗാള്‍ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് അരുണാചല്‍ ദത്ത ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡോക്ടര്‍ ആശുപത്രിയുടെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഡോക്ടര്‍ക്കെതിരെയുള്ള നടപടി.

ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായ സമയത്തായിരുന്നു ചൗധരി ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ച് പോസ്റ്റ് ഇട്ടിരുന്നത്. ബരസത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ ആറിന് 500 ഓളം പേരായിരുന്നു ഡെങ്കിപ്പനി ബാധിച്ച് അഡ്മിറ്റായിരുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ആശുപത്രിയില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം ആളുകളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആശുപത്രിയുടെ തറയിലടക്കം കിടത്തിയിരിക്കുന്ന രോഗികളുടെയടുത്ത് എത്തിപ്പെടുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും പോസ്റ്റില്‍ പറഞ്ഞിരുന്നു.


Dont Miss: ‘കയ്യൂരില്‍ ചുടുചോര ചിന്തിയ ധീരസഖാക്കളെ ഓര്‍ക്കു’; ചലോ കേരളയ്‌ക്കെത്തിയ ഉത്തരേന്ത്യന്‍ എ.ബി.വി.പിക്കാരെകൊണ്ട് വിപ്ലവഗാനം പാടിച്ച് ആലപ്പുഴയിലെ കലാകാരന്മാര്‍; വീഡിയോ


‘പനിമൂലം രോഗികള്‍ മരിക്കുന്ന അവസ്ഥയാണുള്ളത്. ഞാന്‍ അവരെയെല്ലാം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പനിമൂലം മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റില്‍ ഡെങ്കിപ്പനി എന്ന് എഴുതുന്നതിനു പകരം പനിയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവുമാണ് മരണകാരണമെന്നാണ് താന്‍ എഴുതി നല്‍കുന്നത്.’ അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളിലൂടെ ഡോക്ടര്‍ ആശുപത്രിയുടെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതും.

Advertisement