എഡിറ്റര്‍
എഡിറ്റര്‍
മോര്‍ഫ് ചെയ്ത മക്ക, മദീന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍: മഹാരാഷ്ട്രയില്‍ സംഘര്‍ഷം
എഡിറ്റര്‍
Saturday 21st June 2014 12:17am

maharashtra

മുംബൈ: മോര്‍ഫ് ചെയ്ത മക്ക, മദീന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തെ തുടര്‍ന്ന് 25ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആദ്യം ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്യുകയും പിന്നീട് വാട്‌സ്ആപ്പിലൂടെ പ്രചരിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

ഫേസ്ബുക് പോസ്റ്റിനെച്ചൊല്ലി പുനൈയില്‍ ഐ.ടി വിദഗ്ധനായ യുവാവിനെ ഹിന്ദു രാഷ്ട്രസേനാ പ്രവര്‍ത്തകര്‍ അടിച്ചുകൊന്ന സംഭവം നടന്ന് ഒരു മാസം തികയുന്നതിന് മുന്‍പേയാണ് പുതിയ സംഘര്‍ഷം. 28കാരനായ മൊഹ്‌സിന്‍ ശൈഖിനെ ഹിന്ദുരാഷ്ട്ര സേനാ പ്രവര്‍ത്തകര്‍ ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്ന കേസില്‍ സംഘടനയുടെ നേതാവ് ധനഞ്ജയ് ദേശായിയടക്കം 23 പേര്‍ അറസ്റ്റിലായിരുന്നു.

ബാല്‍ താക്കറെയുടെയും ശിവജിയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ഫേസ്ബുകില്‍ പോസ്റ്റ് ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നേരത്തെ പൂനൈയില്‍ സംഘര്‍ഷമുണ്ടായത്.

Advertisement