എഡിറ്റര്‍
എഡിറ്റര്‍
‘ഗുരുവായൂരപ്പാ.. അബ്ദുള്‍ വസീദിനെ കാത്തു കൊള്ളണെ’; അര്‍ധരാത്രി വഴിയില്‍ കുടുങ്ങി പോയവര്‍ക്ക് മുന്നില്‍ ദൈവദൂതനായ യുവാവ്; പോസ്റ്റ് വൈറലാകുന്നു
എഡിറ്റര്‍
Tuesday 19th September 2017 5:30pm

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആരാണ് താരമെന്ന് ചോദിച്ചാല്‍ അതിനുത്തരം വസീദ് എന്നായിരിക്കും. ഗുരുവായൂരിലേക്ക് പോകും വഴി അര്‍ധരാത്രി റോഡില്‍ പെട്ടു പോയവര്‍ക്കു മുന്നില്‍ ദൈവദൂതനെ പോലെ അവതരിച്ച അബ്ദുള്‍ വസീദ്.

കോട്ടയം ആനിക്കാട് സ്വദേശിയായ അനീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലായ തന്നേയും സുഹൃത്തുകളേയും വസീദെന്ന യുവാവ് സഹായിച്ചതിനെ കുറിച്ച് പറയുന്നത്. കഴിഞ്ഞയാഴ്ച്ച പോസ്റ്റ് ചെയത് കുറിപ്പിന് 38000 ലൈക്കുകളും അതിനോടടുത്ത് തന്നെ ഷെയറുകളും ഇതിനോടകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

വസീദിനെ കുറിച്ച് അനീഷ് പറയുന്നത് ഇങ്ങനെയാണ്…


Also Read;  പീഡനത്തിന് ഇരയാക്കിയ മകനെ അമ്മ കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; സഹായിയായി മൂത്തമകനും


ഗുരുവായൂരപ്പാ…. അബ്ദുള്‍ വസീദിനെ കാത്തു കൊള്ളണെ…………. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ദൈവദൂതനെപ്പോലെയെത്തിയ തൃശൂര്‍ തൃപ്പയാറിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ വസീദിനൊരു സ്റ്റേഹക്കുറിപ്പ്….. ഗുരുവായൂരിലേക്കു പോകും വഴി തൃപ്പയാറിനു 5 കി.മി അകലെ വലിയൊരു കുഴിയിലേക്ക് ചാടി കാറിന്റെ മുന്‍ ടയര്‍ പഞ്ചറായി…. ഞാനും സുഹൃത്തുക്കളായ അജി ചേട്ടനും, നമ്പൂതിരി ചേട്ടനും ചേര്‍ന്നു മുന്‍ ടയര്‍ മാറ്റിയിടാന്‍ മഴക്കിടെ ശ്രമം തുടങ്ങി… ഊരിമാറ്റിയ ടയറിന്റെ സ്ഥാനത്ത് സ്റ്റെപ്പിനി ടയര്‍ കയറ്റിയിട്ടപ്പോള്‍ അറിയുന്നു… മാസങ്ങളായി നോക്കാതിരുന്ന സ്റ്റെപ്പിനി Sയറിനും കാറ്റില്ല…. പരീക്ഷണത്തിന്റെ സമയം.. കടത്തിണ്ണയില്‍ ഇരിക്കുന്ന ഞങ്ങളുടെ അടുത്ത് ഹൈവേ പൊലിസ് സംഘം നിര്‍ത്തി… വിവരമറിഞ്ഞപ്പോള്‍ മൂന്നു കി.മി പുറകിലേക്കു പോയാല്‍ പമ്പ് ഉണ്ടെന്നും കാറ്റടിക്കാമെന്നും പൊലീസ്…… കാറ്റു കുറഞ്ഞു വരുന്ന ടയറുമായി കാറോടിച്ചു പമ്പിലേക്ക്… ഉറക്കച്ചടവോടെയിരുന്ന പമ്പ് ജീവനക്കാരന്‍ സ്റ്റേ ഹ പൂര്‍വ്വം പറഞ്ഞതിങ്ങനെ.. ഇവിടുത്തെ കാറ്റടിക്കുന്ന സംവിധാനം കേടായിട്ടു ഒരാഴ്ചയായി…. പരസ്പരം കണ്ണില്‍ നോക്കി വിഷമത്തിലായി ഞങ്ങള്‍. കോട്ടയത്തു നിന്നു വരിക യാണെന്നുള്‍പ്പെടെ പറഞ്ഞതോടെ ഒന്നു പരീക്ഷിച്ചു നോക്കാം എന്നു പറഞ്ഞ് അയാള്‍ കാറ്റടിക്കാന്‍ ശ്രമം തുടങ്ങി… പമ്പിലെ കേടായ കാറ്റു കുറ്റിയില്‍ നിന്നു സ്വല്‍പ്പം വീതം കാറ്റാണ് Sയറിലേക്ക് കയറുന്നത്… 15 മിനിട് സമയം കൊണ്ട് കാറ്റ് നിറഞ്ഞു…. പക്ഷെ ടയറില്‍ നിന്നും കാറ്റ് ഇറങ്ങി പോകുന്ന ശബ്ദം ഇരട്ടി വേഗതയിലും…. അര്‍ധരാത്രിയില്‍ ചെയ്ത സേവനത്തിനു പ്രതിഫലം പോലും പറ്റാത്ത അയാള്‍ പറഞ്ഞു ഇനി 13 കി.മി മുന്നില്‍ അടുത്ത പമ്പ് പ ഉണ്ടെന്ന്….. അവിടെ വരെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു… പക്ഷെ തൃപ്പയാര്‍ എത്തുന്നതിനു മുമ്പേ കാറ്റ് തീര്‍ന്നു വണ്ടി നീങ്ങാതായി….. രാത്രി ഓട്ടം കഴിഞ്ഞു അര്‍ധരാത്രി ഒന്നേകാലോടെ വിട്ടിലേക്ക് ഓട്ടോയുമായി പോകാന്‍ നില്‍ക്കുന്ന വസീദിനെ അവിടെ വെച്ചു കണ്ടു…. കാര്യം പറഞ്ഞപ്പോള്‍ ഇവിടെ നിന്നു 7 കി.മി. മുന്നോട്ടു പോയാല്‍ ഒരു പഞ്ചര്‍ വര്‍ക്ക് സ് കടയില്‍ ആള്‍ കാണുമെന്നു വസീദ്…. മുന്നോട്ടു പോകാനാകാത്ത കാര്‍ റോഡരികിലേക്ക് മാറ്റിയിട്ടു… ഒന്നു കൂടി Sയര്‍ ഊരി മാറ്റാന്‍ ഊര്‍ജം കുറഞ്ഞു നിന്ന ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ വസീദ് തന്നെ ടയര്‍ ഊരിയെടുത്തു… തുടര്‍ന്നു ഞങ്ങളെ കയറ്റി പഞ്ചര്‍ വര്‍ക്ക് സ് കടയിലേക്ക്.. ഉറങ്ങി കിടന്ന കടയിലെ ആളെ വിളിച്ചുണര്‍ത്തി തകരാര്‍ പരിഹരിച്ചു… 14 കി.മിദൂരം ഓട്ടോ ഓടി തിരിച്ചെത്തി വസിദ് തന്നെ ടയര്‍ ഇട്ടു തന്നു….. പോകും വഴിയെല്ലാം രാത്രിയില്‍ ചെയ്ത വിവിധ സേവനങ്ങളുടെ സ്റ്റേഹസ്പര്‍ശമുള്ള കഥകള്‍ വസിദ് ഞങ്ങളോടു പറഞ്ഞു കൊണ്ടിരുന്നു…. ടയര്‍ ഇട്ട ശേഷം രാത്രി രണ്ടു മണി വരെ ഞങ്ങള്‍ക്കൊപ്പം ചിലവഴിച്ചതിനു കനത്ത തുക പ്രതിഫലം ചോദിക്കുമെന്നു കരുതിയ വസിദ് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു…. എനിക്ക് 160 രൂപ ഓട്ടോ ക്കൂലി മാത്രം മതി ചേട്ടന്മാരെ……….. 200 രൂപ സ്റ്റേ ഹ പൂര്‍വ്വം നല്‍കി ഗുരുവായൂരിലേക്ക് മുന്നോട്ടു പോകുമ്പോള്‍ വസിദ് ഓട്ടോ യില്‍ പോകുമ്പോള്‍ പറഞ്ഞ ഒരു സംഭവം മനസില്‍ തുടിച്ചു കൊണ്ടിരുന്നു….. അത് ഇങ്ങനെ : തൃപ്പയാറില്‍ നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ ഓട്ടോറിക്ഷ ഓട്ടം വിളിക്കാറുണ്ട്… പല ഓട്ടോക്കാരും വെയിറ്റിങ് ചാര്‍ജ് ഉള്‍പ്പെടെ ചേര്‍ത്ത് 1200 – മുതല്‍ 16oo വരെ ചാര്‍ജ് ഈടാക്കും….. പക്ഷെ ഞാന്‍ 960 രൂപയെ ഈടാക്കു…. പല രോഗികളും ചോദിക്കും ഇതെന്താ ഇങ്ങനെയെന്ന്…. രോഗികള്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ ഓട്ടോ പാര്‍ക്ക് ചെയ്ത ശേഷം മരുന്ന് ലഭിക്കുന്നതിനുള്ള നീണ്ട ക്യൂവില്‍ കയറി താന്‍ നില്‍ക്കും…. രോഗി ഡോക്ടറെ കണ്ട് മരുന്ന് ചീട്ടുമായി വരുമ്പോഴേക്കും താന്‍ ക്യൂവിന്റ ഏറ്റവും മുന്‍നിരയില്‍ കാണും… അപ്പോ അവര്‍ക്ക് വല്യൊരു കാത്തിരിപ്പ് ഒഴിവാകുകയും വെയിറ്റിങ് കൂലി ലാഭിച്ചു നല്‍കുകയും ചെയ്യാമല്ലോ……. വസീദിന്റെ ഈ പോളിസി എല്ലാ സ്റ്റേ ഹ നിധികളായ ഓട്ടോ ചേട്ടന്മാര്‍ക്കും സമര്‍പ്പിക്കുന്നു…. വസീദിന്റെ സ്റ്റേഹ മനസിനു നന്ദിയുടെ ആയിരം പൂച്ചെണ്ടുകള്‍…”

Advertisement