എഡിറ്റര്‍
എഡിറ്റര്‍
വ്യക്തിവിവരങ്ങള്‍ കൈമാറണമെന്ന് കാണിച്ച് യു.എസ് സമീപിച്ചെന്ന് ഫേസ്ബുക്ക്
എഡിറ്റര്‍
Saturday 15th June 2013 1:49pm

facebook-microsoft

സിയാറ്റില്‍: വ്യക്തികളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി തങ്ങളെ സമീപിച്ചിരുന്നെന്ന് ഫേസ്ബുക്കും മൈക്രോസോഫ്റ്റും വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മാത്രം നൂറിലേറെ തവണയാണ് യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി തങ്ങളെ സമീപിച്ചിരുന്നതെന്ന് കമ്പനി വ്യക്തമാക്കി.

Ads By Google

ഇതേ കാലയളവില്‍ 32,000 ത്തോളം വിവരങ്ങള്‍ ആവശ്യപ്പെട്ട് 7,000 ലധികം തവണ യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി സമീപിച്ചതായാണ് മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍.

2012 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 19,000 ത്തോളം വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ട് 10,000 ത്തോളം തവണയാണ് ഫേസ്ബുക്കിനെ ദേശീയ സുരക്ഷാ ഏജന്‍സി സമീപിച്ചത്.

ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളോട് സെര്‍വറില്‍ നേരിട്ട് പ്രവേശിക്കാനുള്ള അധികാരം നല്‍കണമെന്ന് ദേശീയ സുരക്ഷാ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കമ്പനികള്‍ ഈ ആവശ്യം തള്ളുകയായിരുന്നു. ഇതേത്തുര്‍ന്നാണ് യുഎസ് രഹസ്യ ഓപ്പറേഷനിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്.

പ്രിസം എന്നു പേരിട്ട അതീവരഹസ്യ പദ്ധതിയിലൂടെയാണു മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയടക്കമുള്ള ഇന്റര്‍നെറ്റ് കമ്പനികളുടെ സര്‍വറുകളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയത്.

Advertisement