ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Tech
വാമോസ് അര്‍ജന്റീന, വിവ ബ്രസീല്‍; കമന്റുകളിലും ഫുട്‌ബോള്‍ ആഘോഷം നിറയ്ക്കാന്‍ ഫേസ്ബുക്ക്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 4:43pm

ലോകം കാല്‍പന്ത് ആവേശത്തിലമരാന്‍ ഇനി ഒരു ദിനം മാത്രം ബാക്കി. ഫ്‌ലക്‌സുകളും ഫാന്‍സ് പോരുമായി നാട്ടില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഗ്രൂപ്പുകളിലും വാളുകളിലുമായി സോഷ്യല്‍മീഡിയയിലും ഫാന്‍സ് ലോകകപ്പിനെ വരവേറ്റ് തുടങ്ങി. ലോകകപ്പിന്റെ തീപാറുന്ന പോരിനിടെ ഫുട്‌ബോള്‍ ഫാന്‍സിനായി പ്രത്യേക ‘ഈസ്റ്റര്‍ എഗ്’ കമന്റുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഫേസ്ബുക്ക്.

പ്രമുഖ ടീമുകള്‍ക്കെല്ലാം പ്രത്യേക കമന്റുകള്‍ ഫേസ്ബുക്കിലുണ്ട്. ടീമുകളുടെ പേരുകള്‍ ടൈപ്പ് ചെയ്താല്‍ ഫേസ്ബുക്ക് സ്‌ക്രീനില്‍ സ്‌പെഷ്യല്‍ ഇഫക്ടുകളോടെ ടീം പതാകയും വര്‍ണങ്ങളും ചിതറും. ‘വാമോസ് ആര്‍ജന്റീന, വൈ ബ്രസീല്‍, ഫോര്‍സ പോര്‍ച്ചുകല്‍, വിവ എസ്പാന, ഗോള്‍’ തുടങ്ങിയ കമന്റുകളാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. (Vamos Argentina, Allez les bleus, Forca Portugal, Vamos Espana, Vai Brasil, Gooaal).

ഈസ്റ്റര്‍ എഗ്ഗുകള്‍ എന്നാണ് ഇത്തരം കമന്റുകളെ വിളിക്കുന്നത്. ഇതിന് മുന്‍പ് തന്നെ ഫേസ്ബുക്ക് പലതരം ഈസ്റ്റര്‍ എഗ് കമന്റുകള്‍ അവതരിപ്പിച്ചിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ, കണ്‍ഗ്രാജുലേഷന്‍ തുടങ്ങിയ ആശംസാ വാക്കുകള്‍ക്കാണ് മുന്‍പ് ഫേസ്ബുക്ക് ഈസ്റ്റര്‍ എഗ്ഗുകള്‍ അവതരിപ്പിച്ചത്.

Advertisement