എഡിറ്റര്‍
എഡിറ്റര്‍
ട്വിറ്ററിനെ കൂടാതെ ഹാഷ് ടാഗ് ഇനി ഫേസ്ബുക്കിലും
എഡിറ്റര്‍
Thursday 13th June 2013 1:39pm

hash-tag

ഹാഷ് ടാഗുമായി ഫേസ്ബുക്ക് ജനങ്ങളിലേക്ക്. ട്വിറ്ററിലും, ഇന്‍സ്റ്റാഗ്രാമിലും, മറ്റു സോഷ്യല്‍ മീഡിയാ സൈറ്റുകളിലുമാണ്  ഹാഷ് ടാഗ് സംവിധാനമുള്ളത്.

ഏതെങ്കിലും വിഷയത്തില്‍ പ്രത്യകമായ ചര്‍ച്ച നടത്താനാണ് പെതുവെ ഹാഷ് ടാഗുകള്‍ ഉപയോഗിക്കാറുള്ളത്.

Ads By Google

ഉദാ: ശ്രീശാന്തിനെ തിരെയുള്ള വാതുവെപ്പ് കേസാണെങ്കില്‍ #ശ്രീശാന്ത് (ഹാഷ് ചിഹ്നം ചേര്‍ക്കുക) ഇത് ഇങ്ങനെ ടാഗില്‍ കൊണ്ട് വരാനാവും, പിന്നീട് ഇതേ വാക്കില്‍ (ടാഗില്‍) ക്ലിക്ക്  ചെയ്യുകയാണെങ്കില്‍ ആ വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ ചര്‍ച്ചകളും സൈറ്റില്‍ കാണാന്‍ സാധിക്കും.

കഴിഞ്ഞ ദിവസം മുതലാണ് ഈ സേവനം  ഫേസ്ബുക്ക് ജനങ്ങള്‍ക്കിടയിലേക്കിറക്കിയത്.

ഏതൊക്കെ വിഷയത്തില്‍, ഏതൊക്കെ രീതിയില്‍ ചര്‍ച്ചകള്‍ നടത്തിയതെന്നറിയാന്‍ ഹാഷ് ടാഗുകള്‍ ഉപകരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

എന്നാല്‍ ഹാഷ് ടാഗിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഫേസ്ബുക് തയ്യാറായിട്ടില്ല.

ഹാഷ് ടാഗിന് പുറമേ സവിശേഷമാര്‍ന്ന കൂടുതല്‍ ഫീച്ചേഴ്‌സ് വരും ദിവസങ്ങളില്‍ അവതരിപ്പിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

ട്വിറ്ററാണ് ഹാഷ് ടാഗുകള്‍ ഉപയോഗിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. ഓരോ ദിവസവും കൂടുതല്‍ ഉപയോഗിക്കുന്ന ഹാഷ് ടാഗുകള്‍ ഏതൊക്കെയാണെന്നകാര്യം ട്വിറ്റര്‍ അവതരിപ്പിക്കുന്നുണ്ട്.

വിശദമായ ചര്‍ച്ചക്ക് പുറമേ ഏതൊക്കെ നഗരങ്ങളാണെന്നും, ഏതൊക്കെ രാജ്യങ്ങളാണെന്നും തരംതിരിച്ചറയാനും ഈ വിദ്യ പൊതുവെ ഉപകാരപ്രദമാണ്.

Advertisement