എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്ക് ലൈക്കില്‍ തീര്‍ത്തൊരു പ്രേമകഥ
എഡിറ്റര്‍
Wednesday 2nd August 2017 1:59pm

കോഴിക്കോട്: പലരുടേയും പല ടൈപ്പ് ഫെയ്‌സ്ബുക്ക് പ്രണയപോസ്റ്റുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊന്ന് ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. 1000 ലൈക്കുകളില്‍ കൊണ്ട് തളിര്‍ത്ത ഒരു പ്രണയം അതാണിപ്പോള്‍ ചര്‍ച്ചാവിഷയം.

കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. മൂന്ന് വര്‍ഷത്തോളമായ് ജിഷ്ണു ഒരു പ്രണയത്തിലാണ് എന്നാല്‍ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് ഒരു റിയാക്ഷനുമില്ല ഒടുവില്‍ അറ്റകൈക്ക് ജിഷ്ണു ഒരു പരീക്ഷണം നടത്തി ആ കുട്ടിയോട് ചോദിച്ചു തമ്മിലുള്ള ചാറ്റ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് 1000 ലൈക്ക് കിട്ടിയാല്‍ ഇഷ്ട്ം പറയാമൊ എന്ന്. കുട്ടി അത് സമ്മതിച്ചു അങ്ങനെ ജിഷ്ണു ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഒപ്പം ഒരു പോസ്റ്റും ഫേസ്ബുക്കിലിട്ടു.

‘ഫ്രണ്ട്‌സ് ഞന്‍ 3 വര്‍ഷായി സ്നേഹിക്കുന്നതാണ് ഇതുവരെയായിട്ടും എന്നോട് അവള്‍ പ്രപ്പോസ് ചെയ്തിട്ടില്ല ഒരു പക്ഷെ നിങ്ങള്‍ സഹായിച്ചാല്‍ എന്നെ അവള്‍ പ്രപ്പോസ് ചെയ്യും എനിക്ക് ജീവനാണ് അവളില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല ഒന്ന് എന്നെ സപ്പോര്‍ട് ചെയ്തു സഹായിക്കുവോ….. ??????. പ്ലീസ്’

പിന്നീട് ജിഷ്ണു പോലും വിചാരിച്ച് കാണില്ല പോസ്റ്റിന്റെ റീച്ച് ഇമ്മാതിരി പോക്ക് പോകുമെന്ന്. പ്രണയിക്കുന്നവരും നിരാശാകാമുകന്മാരും ഉപദേശകരുമടക്കം k കണക്കിന് പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത് മണിക്കൂറുകള്‍ക്കിടയിലെ വീണ്ടും ജിഷ്ണുവിന്റെ പോസ്റ്റ് എത്തി കാമുകി യെസ് പറഞ്ഞ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമായി.

‘ഇന്ന് ഞന്‍ വളരേ ഹാപ്പിയാണ് കാരണം അവള്‍ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുന്നു എന്നെ സഹായിച്ച എന്റെ ഫേസ് ബുക്കിലെ എന്റെ എല്ലാ കൂട്ടുകാര്‍ക്കും കൂട്ടുകാരികള്‍ക്കും ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും അച്ചന്മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞന്‍ അറിയിക്കുന്നു എനിക്കുവേണ്ടി ഇത്രെയും സമയം ചിലവഴിച്ചു കമന്റ് ചെയ്യാനും ലൈക് ചെയ്യാനും മനസ് കാണിച്ച എന്റെ കുറെ നല്ല ചങ്ങായിമാര്‍ക്കും എന്റെ നന്ദി.’


Also Read:  ‘തുല്യനീതിയ്ക്കു വേണ്ടി സംസാരിക്കൂ, നമ്മുടെ 37 സെന്റ് നമുക്ക് തിരിച്ചു പിടിക്കണം’; തുല്യവേതനത്തിനും വര്‍ണ-ലിംഗ വിവേചനത്തിനെതിരേയും ശബ്ദമയുര്‍ത്തി സെറീന വില്യംസ് 


ജിഷ്ണുവിന്റെ കമന്റ്ബോക്സായിരുന്നു രസകരം. കലക്കിയെടാ എന്ന് പറയുന്ന അനുകുലികളും,0 ലൈക്ക് കണ്ട് വന്ന്0 പെണ്ണ് ലൈക്ക് കുറഞ്ഞാല്‍ പോകുമെന്ന് കൊറെ പുച്ഛിസ്റ്റുകളും, കാലം പോയ പോക്കെ എന്ന് ചില കാരണവന്മാരും, ഫേക്ക് ഉണ്ടാക്കി ലൈക്കിന് വേണ്ടി നാടകം കളിക്കുന്നോ എന്ന ചോദ്യമായ് ചില ബുജികളും കമന്റ്ബോക്സില്‍ ആക്റ്റീവായ്.

ഫേസ്ബുക്കിന്റെ പല അവസ്ഥാനന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ ഒന്ന് ഇതാദ്യമാ എന്തായാലുംലൈക്ക് കൊണ്ട് അരിമേടിക്കാന്‍ പറ്റുമോന്ന് ചോദിക്കുന്നവരോട് പറയാം ഒരു പ്രണയം മേടിക്കാമെന്ന്.

Advertisement