ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Big Buy
ന്യൂസ് ഫീഡ് അല്‍ഗരിതം മാറ്റുന്നു; സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഫേസ്ബുക്ക്
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 6:00pm

ന്യൂസ് ഫീഡില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങി ഫേസ്ബുക്ക്. ഇനിമുതല്‍ ന്യൂസ് ഫീഡില്‍ വിവിധ പേജുകളില്‍ നിന്നുള്ള പോസ്റ്റുകളും ലിങ്കുകളും വരുന്നത് കുറയും. ന്യൂസ് ഫീഡില്‍ മാധ്യമ സ്ഥാപനങ്ങളുടേയും മറ്റ് സോഷ്യല്‍ മീഡിയാ പേജുകളുടെയും ഉള്ളടക്കങ്ങളുടെ ആധിക്യമാണെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ന്യൂസ് ഫീഡ് അല്‍ഗരിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്.

ഉപയോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ന്യൂസ് ഫീഡാണ് ഇനി ഫേസ്ബുക്കിലുണ്ടാവുകയെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. അമിതമായി ലിങ്കുകളും മറ്റും വരുന്നത്‌കൊണ്ട് ന്യൂസ് ഫീഡില്‍ അധികം ഇടപെടല്‍ നടത്താതെ ഉപയോക്താക്കള്‍ അലക്ഷ്യമായി സ്‌ക്രോള്‍ ചെയ്ത് പോകുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കില്‍ ഉപയോക്താക്കള്‍ ചെലവിടുന്ന സമയം എറ്റവും മികച്ച സമയമാക്കി മാറ്റണം. പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കാനും ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കണം. സുഹൃത്തുക്കളെയും ബന്ധുക്കളേയും ഒരുമിച്ചുകൊണ്ടുവന്നുള്ള ഒരു അനുഭവമായിരിക്കണം അത്.’

ഫേസ്ബുക്ക് പ്രചരണങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ ഏജന്‍സികള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കുമാണ് ഇത് കാര്യമായ തിരിച്ചടിയാവുക. പരസ്പരം ബന്ധം സ്ഥാപിക്കുന്നതിന് സഹായിക്കുകയെന്ന ഫേസ്ബുക്കിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്നും മാറി സഞ്ചരിക്കേണ്ടിവന്നെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

പഴയതുപോലെ പൊതു ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പകരം പരിചിതരായവര്‍ ഇടപെടുന്ന പോസ്റ്റുകള്‍ക്കായിരിക്കും ഇനി ന്യൂസ് ഫീഡില്‍ പ്രാധാന്യം ലഭിക്കുക. മുന്‍കൂട്ടി റെക്കോഡ് ചെയ്യുന്ന വീഡിയോകളേക്കാള്‍ ആളുകളുടെ ഇടപെടല്‍ കൂടുതലുള്ള ലൈവ് വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കും.

Advertisement