| Tuesday, 24th January 2012, 3:31 pm

ഫേസ് ബുക്ക് സുഹൃത്തുക്കള്‍ യഥാര്‍ത്ഥ സുഹൃത്തുക്കളല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫേസ്ബുക്കില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ഇന്നത്തെ യുവത്വത്തിന് ചിന്തിക്കാന്‍ കഴിയില്ല. ഫേസ് ബുക്കില്‍ സുഹൃത്തുക്കളുടെ എണ്ണം ദിനം പ്രതി കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ് നാമുള്‍പ്പെടെയുള്ളവര്‍.

ചുരുങ്ങിയത് 250 സുഹൃത്തുക്കളെങ്കിലും ഫേസ് ബുക്കില്‍ ഇല്ലാത്തവരുണ്ടാകില്ല. എന്നാല്‍ അവരില്‍ ഒന്നോ രണ്ടോ പേരുമാത്രമേ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരിക്കൂ എന്നാണ് പഠനം തെളിയിക്കുന്നത്.

18 നും 35 നും ഇടയിലുള്ള 1000 ആള്‍ക്കാരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. പുരുഷന്‍മാരേക്കാള്‍കൂടുതല്‍ സ്ത്രീകളെ സുഹൃത്തുക്കള്‍ ആക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നും സര്‍വ്വേയില്‍ പറയുന്നത്.

ഫ്രണ്ട്‌സ് റിക്വസ്റ്റ് വരുമ്പോള്‍ ഒന്നും ചിന്തിക്കാതെ അവരെ സുഹൃത്തുക്കളാക്കുന്നവരാണ് ഇന്നത്തെ തലമുറയിലുള്ളത്. എന്നാല്‍ ഇവരൊന്നും യഥാര്‍ത്ഥ സുഹൃത്തുക്കളായിരിക്കില്ല. ഫേസ് ബുക്കില്‍ ഇരിക്കുന്ന സമയത്ത് മാത്രമേ ഇത്തരം സുഹൃത്തുക്കളെ നമ്മള്‍ ഓര്‍ക്കുള്ളൂ. പിന്നീട് അവരുടെ പേരുപോലും നമ്മുടെ മനസ്സിലുണ്ടാകില്ല.

ഫേസ് ബുക്കിലൂടെ പുതിയ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം,അങ്ങനെ ഒരു വലിയ സുഹൃത്ത് വലയം ഉണ്ടാക്കിക്കളയാം എന്നുകരുതി പുറപ്പെട്ടിറങ്ങുന്നവരാണ് ഇന്നത്തെ യുവത്വം. എന്നാല്‍ ആയിരക്കണക്കിന് കൂട്ടുകാരെ ഉണ്ടാക്കുന്നത് വെറും സമയം പോക്കലിന് വേണ്ടിയാണെന്നാണ് പഠനത്തില്‍ പറയുന്നത്.

ഫേസ് ബുക്ക് ഫ്രണ്ട്ഷിപ്പിന് ആത്മാര്‍ത്ഥത കുറവാണ്. ഒരുപക്ഷേ നമ്മുടെ പല കാര്യവും നമ്മള്‍ക്ക് അവരോട് തുറന്നു പറയില്ല. ഒരു മറവെച്ചു മാത്രമേ എല്ലാവരും ഫേസ് ബുക്ക് വഴി ചാറ്റ് ചെയ്യുളളൂ. നേരിട്ടുകാണാതെ അല്പസമയം മാത്രം ചാറ്റ് ചെയ്യുന്ന സുഹൃത്തിനോട് യാതൊരുവിധ ആത്മാര്‍ത്ഥതയും ഉണ്ടാവില്ലെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more