50 പേര്‍ക്ക് ഒരുമിച്ച് വീഡിയോ ചാറ്റ് ചെയ്യാം; മെസ്സഞ്ചര്‍ റൂംസുമായി ഇന്‍സ്റ്റാഗ്രാം
TechNews
50 പേര്‍ക്ക് ഒരുമിച്ച് വീഡിയോ ചാറ്റ് ചെയ്യാം; മെസ്സഞ്ചര്‍ റൂംസുമായി ഇന്‍സ്റ്റാഗ്രാം
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 10:33 am

സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം. ഗ്രൂപ്പ് വീഡിയോ ചാറ്റിനായി മെസ്സഞ്ചര്‍ റൂംസ് ഫീച്ചറാണ് ലേറ്റസ്റ്റ് അപ്‌ഡേറ്റില്‍ ഇന്‍സ്റ്റാഗ്രാം പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലേറ്റസ്റ്റ് അപ്‌ഡേറ്റിലൂടെ ഇന്‍സ്റ്റാഗ്രാം ഉപയോക്താള്‍ക്ക് ഈ സൗകര്യം ലഭ്യമാകും. മെസ്സഞ്ചര്‍ റൂമിലൂടെ ഒരേസമയം 50 പേര്‍ക്ക് വീഡിയോ ചാറ്റ് ചെയ്യാന്‍ പറ്റും.

” ഇന്ന് മുതല്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മെസഞ്ചര്‍ റൂംസ് ഉണ്ടാക്കാന്‍ പറ്റും. ഇതുവഴി ചാറ്റ് ചെയ്യാന്‍ ആരെവേണമെങ്കിലും ക്ഷണിക്കാന്‍ പറ്റും,” ഇന്‍സ്റ്റാഗ്രാമം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉപയോഗിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് ഒരു വീഡിയോയും ഇന്‍സ്റ്റാഗ്രാം പുറത്തുവിട്ടിട്ടുണ്ട്.

മെസ്സഞ്ചര്‍ റൂം തയ്യാറാക്കാന്‍ ആദ്യം ഇന്‍സ്റ്റാഗ്രാം ഡയരക്ടില്‍ പോകണം. അതിന് ശേഷം വീഡിയോ ചാറ്റ് ഐക്കണ്‍ ടാപ്പ് ചെയ്യണം. അതിന് ശേഷം ക്രിയേറ്റ് റൂം സെലക്ട് ചെയ്യണം. ഇത് പൂര്‍ത്തിയാവുന്നതോടെ ഉപയോക്താവിന് ചാറ്റ് ചെയ്യാനായി
ഇന്‍വിറ്റേഷന്‍ ലിങ്ക് അയക്കാം.

ഇന്‍സ്റ്റാഗ്രാം റൂം ക്രിയേറ്റ് ചെയ്യുകയും ലിങ്ക് തയ്യാറാക്കുകയും ചെയ്യും.