എഡിറ്റര്‍
എഡിറ്റര്‍
താജ്മഹലിന് പിന്നാലെ ജുമാമസ്ജിദും; ദല്‍ഹി ജുമാമസ്ജിദ് യഥാര്‍ത്ഥത്തില്‍ ജമുനാ ദേവി ക്ഷേത്രമായിരുന്നു: വിനയ് കത്യാര്‍
എഡിറ്റര്‍
Thursday 7th December 2017 11:15am

ന്യൂദല്‍ഹി: താജ്മഹല്‍ വിഷയത്തിലെ പ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും ബജ്‌രംഗദള്‍ തലവനുമായ വിനയ് കത്യാര്‍.

ദല്‍ഹിയിലെ ജുമാമസ്ജിദിനെ കുറിച്ചാണ് വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന തരത്തില്‍ വിനയ് കത്യാരുടെ പ്രസ്താവന. ജുമാമസ്ജിദ് യഥാര്‍ത്ഥത്തില്‍ ജമുനാ ദേവി ക്ഷേത്രമായിരുന്നു എന്നാണ് വിനയ് കത്യാര്‍ പറഞ്ഞത്.


Dont Miss ഇന്ത്യന്‍ എംബസിയും ജറുസലേമിലേക്ക് മാറ്റണം; ട്രംപിന് പിന്നാലെ സുബ്രഹ്മണ്യന്‍ സ്വാമി


മുഗളന്‍മാരുടെ കാലത്ത് ഏതാണ്ട് ഇത്തരത്തില്‍ 6000ത്തോളം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊന്നാണ് ജമുനാ ദേവി ക്ഷേത്രവും. ദല്‍ഹിയിലെ ജുമാമസ്ജിദ് ജമുനാ ദേവി ക്ഷേത്രമായിരുന്നു എന്നുമായിരുന്നു കത്യാരുടെ പ്രസ്താവന.

നേരത്തെ താജ്മഹല്‍ തേജോമഹാലയ ആണെന്നായിരുന്നു കത്യാരുടെ പരാമര്‍ശം. ശിവക്ഷേത്രം നിന്നിടത്ത് തന്നെയാണ് താജ്മഹല്‍ നിര്‍മിച്ചിരിക്കുന്നതെന്നും അവിടെ ക്ഷേത്രം തന്നെയാണ് വേണ്ടതെന്നും കത്യാര്‍ പറഞ്ഞിരുന്നു.

നേരത്തെ താജ്മഹല്‍ നിര്‍മിച്ചതു രാജ്യദ്രോഹികളാണെന്നും ചരിത്രം തന്നെ മാറ്റുമെന്നും ബിജെപി എംഎല്‍എ സംഗീത് സോം അഭിപ്രായപ്പെട്ടിരുന്നു. യുപി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹല്‍ ഒഴിവാക്കിയതും വന്‍വിവാദമായിരുന്നു.

Advertisement