എഡിറ്റര്‍
എഡിറ്റര്‍
‘നീതിയും കുടചൂടുമ്പോള്‍’; ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഗുവാഹട്ടി ചീഫ് ജസ്റ്റിസ്;വീഡിയോ
എഡിറ്റര്‍
Monday 11th September 2017 4:54pm

 

ഗുവാഹട്ടി: ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കറിനെ സ്വന്തം വാഹനത്തില്‍ വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലെത്തിച്ച് ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ്. ഏയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്കാണ് അജിത് സിങ് രവിശങ്കറിനായി ഡ്രൈവറായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തിക്കെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.


Also Read: വിദ്വേഷപ്രസംഗത്തില്‍ ശശികലയ്‌ക്കെതിരെ കൊച്ചിയിലും കോഴിക്കോട്ടും കേസെടുത്തു


ഡ്രൈവിങ് സീറ്റില്‍ ചീഫ് ജസ്റ്റിസും തൊട്ടടുത്തായി രവിശങ്കറും ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദത്തിലായത്. ചിത്രങ്ങള്‍ പുറത്ത് വന്നതിനു പുറകേ അജിത് സിങ്ങിനെതിരെ വിമര്‍ശനങ്ങളുമായി ബാര്‍ അസോസിയേന്‍ രംഗത്തെത്തുകയായിരുന്നു.

ഗുവാഹട്ടിയില്‍ നടന്ന വടക്കു-കിഴക്കന്‍ നിവാസികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രവിശങ്കര്‍. സപ്റ്റംബര്‍ 5 നായിരുന്നു ചടങ്ങ് നടന്നത്. ഏയര്‍പോര്‍ട്ടില്‍ രവിശങ്കറിനെ സ്വീകരിക്കാനെത്തിയ അജിത് സിങ് തന്നെയാണ് ഡ്രൈവിങ് സീറ്റില്‍ നിന്ന് ഫോട്ടോ എടുത്തത്.


Dont Miss: എഴുത്തുക്കാര്‍ക്ക് യഥാര്‍ത്ഥ ഭീഷണി കോണ്‍ഗ്രസാണെന്നാണ് ടീച്ചര്‍ പറഞ്ഞത്;കെ.പി ശശികലയെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍


ഹൈക്കോടതി ചട്ടങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് ചീഫ് ജസ്റ്റിസില്‍ നിന്നും ഉണ്ടായതെന്ന് പ്രതികരിച്ച ബാര്‍ അസോസിയേഷന്‍ അടുത്ത ജനല്‍ മീറ്റിങ്ങില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും വ്യക്തമാക്കി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും ബാര്‍ അസോസിയേഷന്‍ പറഞ്ഞു.

Advertisement