എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം രാജി; ആരോപണം തെളിഞ്ഞാല്‍ എം.എല്‍.എ സ്ഥാനമടക്കം രാജി വെക്കുമെന്ന് തോമസ് ചാണ്ടി
എഡിറ്റര്‍
Friday 22nd September 2017 9:11pm

കൊച്ചി: റിസോര്‍ട്ടിനായി ഭൂമി കയ്യേറിയെന്നത് ആരോപണത്തെ തുടര്‍ന്ന് രാജി വെക്കില്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം മാറി നില്‍ക്കാമെന്നും ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢസംഘമാണൈന്നും കയ്യേറ്റം തെളിഞ്ഞാല്‍ എം.എല്‍.എ സ്ഥാനം വരെ രാജി വെയ്ക്കുമെന്നും മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.അന്വേഷണം നേരിടാന്‍ ഞാന്‍ തയ്യാറാണ്. ആരോപണം നിയമസഭാസമിതിയോ വിജിലന്‍സോ അന്വേഷിക്കട്ടെയെന്നും തോമസ് ചാണ്ടി പറഞ്ഞു.


Also Read ഐ.ആര്‍.സി.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്;സ്വകാര്യ ബാങ്കുകളുടെ കാര്‍ഡുകള്‍ക്ക് നിയന്ത്രണം


അതേ സമയം തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ കളക്ടര്‍ ടി.വി അനുപമ റവന്യൂവകുപ്പ് സെക്രട്ടറിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഭൂമി നികത്തലും കൈയേറ്റവും നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൈയേറ്റം സ്ഥിരീകരിച്ച സാഹചര്യത്തില്‍ റിസോര്‍ട്ട് ഉടമകളോട് ഈ മാസം 26 ന് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കളക്ടറുടെ പരിശോധനയുടെ ഭാഗമായി 2013 മുതലുള്ള ഉപഗ്രഹചിത്രങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ ഭൂമിയുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisement