ക​ണ്ണാ​ണ്..​കാ​ത്തോ​ണം
Health Tips
ക​ണ്ണാ​ണ്..​കാ​ത്തോ​ണം
ന്യൂസ് ഡെസ്‌ക്
Thursday, 1st August 2019, 2:49 pm

ക​ണ്ണു​ള്ള​പ്പോ​ൾ ത​ന്നെ ക​ണ്ണി​ന്‍റെ വി​ല​യ​റി​യ​ണം.​ന​മ്മു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​യ ക​ണ്ണു​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.​തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​വും തെ​റ്റാ​യ ശീ​ല​ങ്ങ​ളും ക​ണ്ണു​ക​ളു​ടെ സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യ​ത്തെ ചോ​ര്‍ത്തി​ക്ക​ള​യു​ന്നു. അ​വ ക​ണ്ണി​ന് ചു​റ്റി​ലു​മു​ള്ള ക​റു​പ്പാ​യും ക​ണ്‍പോ​ള​ക​ളി​ലെ വീ​ക്ക​മാ​യും ചൊ​റി​ച്ചി​ലാ​യു​മൊ​ക്കെ പ്ര​ത്യ​ക്ഷ​പ്പെ​ടും.​ക​ണ്ണു​ക​ൾ ന​ൽ​കു​ന്ന ചി​ല സൂ​ച​ന​ക​ളെ ത​ള്ളി​ക്ക​ള​യ​രു​ത്.

ക​ണ്ണി​ൽ മ​ങ്ങ​ൽ

ക​ണ്ണി​നും കാ​ഴ്ച​യ്ക്കും ഉ​ണ്ടാ​വു​ന്ന മ​ങ്ങ​ൽ തി​മി​ര​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​വാം.​തി​മി​രം വാ​ർ​ധ​ക്യ​ത്തി​ൽ മാ​ത്രം ബാ​ധി​ക്കു​ന്ന അ​വ്സ്ഥ​യാ​യി കാ​ണേ​ണ്ട.​യു​വാ​ക്ക​ളി​ലെ തി​മി​രം മോ​ശം ആ​രോ​ഗ്യ​സ്ഥി​തി​യെ സൂ​ചി​പ്പി​ക്കു​ന്നു.

മ​ഞ്ഞ​പ്പാ​ടു​ക​ൾ

ക​ണ്ണി​നു​ള്ളി​ൽ മ​ഞ്ഞ നി​റ​ത്തി​ലെ പാ​ടു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി​യു​ടെ ല​ക്ഷ​ണ​മാ​കാം.​പ്ര​മേ​ഹ രോ​ഗി​ക​ളി​ലാ​ണ് ഇ​ത് കാ​ണ​പ്പെ​ടു​ക.​ക​ണ്ണു​ക​ളു​ടെ സ്വ​ത​ന്ത്ര​ച​ല​ന​ത്തെ​പ്പോ​ലും ബാ​ധി​ക്കു​ന്നു.

ചു​വ​ന്ന പാ​ടു​ക​ൾ

ര​ക്ത​ധ​മ​നി​ക​ളു​ടെ സ​ങ്കേ​ച​ത്തെ സൂ​ചി​പ്പി​ക്കു​ന്നു.​ര​ക്ത​സ​മ്മ​ർ​ദം കൂ​ടു​മ്പോ​ൾ ര​ക്ത​ക്കു​ഴ​ലു​ക​ൾ അ​മി​ത​മാ​യി ചു​രു​ങ്ങു​ക​യും കൂ​ടി​പ്പി​ണ​രു​ക​യും ചെ​യ്യു​ന്നു.​ഹൃ​ദ​യ​സ്തം​ഭ​ന​മോ സ്ട്രോ​ക്കോ വ​രാ​നു​ള്ള സാ​ധ്യ​ത പ്ര​ക​ട​മാ​ക്കു​ന്നു.

ഉ​റ​ക്കം തൂ​ങ്ങി​യ ക​ണ്ണു​ക​ൾ

ക​ണ്ണി​ലെ മ​സി​ലു​ക​ളു​ടെ ശ​ക്തി ക്ഷ​യി​ക്കാം.​ഇ​ത്ത​ര​ക്കാ​ർ​ക്ക് പ​ക്ഷാ​ഘാ​ത​വും അ​ർ​ബു​ദ​വും ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.​ക​ണ്ണി​ന് ഇ​രു​വ​ശ​വും തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ ത​ക​ർ​ക്കു​ന്ന ഓ​ട്ടോ ഇ​മ്മ്യൂ​ൺ ഡി​സീ​സ് ആ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

 

 

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്

കാ​ര​റ്റ്- ബീ​റ്റ​ക​രോ​ട്ടി​ന്‍റെ ക​ല​വ​റ​യാ​യ കാ​ര​റ്റ് ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും സം​ര​ക്ഷി​ക്കും. കാ​ഴ്ച​ശ​ക്തി വ​ര്‍ദ്ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റ് ആ​ണ് ബീ​റ്റ​ക​രോ​ട്ടി​ന്‍.

ബ്രോ​ക്കോ​ളി​യും ബ്ര​സ്സ​ല്‍സ് മു​ള​പ്പി​ച്ച​തും- ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് വി​റ്റാ​മി​ന്‍ സി ​അ​ത്യാ​വ​ശ്യ​മാ​ണ്. ബ്രോ​ക്കോ​ളി, കാ​സ്പി​ക്കം, ബ്ര​സ്സ​ല്‍സ് മു​ള​പ്പി​ച്ച​ത് എ​ന്നി​വ​യി​ല്‍ വി​റ്റാ​മി​ന്‍ സി ​ധാ​രാ​ള​മ​ട​ങ്ങി​യി​ട്ടു​ണ്ട്.

മ​ത്സ്യം- മ​ത്തി, കോ​ര മു​ത​ലാ​യ മീ​നു​ക​ളി​ല്‍ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​വ ക​ണ്ണി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ ഉ​ത്ത​മ​മാ​ണ്.

ചീ​ര​യും സ്വീ​റ്റ് പൊ​ട്ട​റ്റോ​യും- ഇ​വ​യി​ല്‍ ര​ണ്ടി​ലും ബീ​റ്റ​ക​രോ​ട്ടി​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ ചീ​ര​യി​ല്‍ വി​റ്റാ​മി​ന്‍ സി, ​ലൂ​ട്ടെ​യ്ന്‍ , സീ​ക്‌​സാ​ന്തി​ന്‍ എ​ന്നി​വ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ​യെ​ല്ലാം ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യും കാ​ഴ്ച​ശ​ക്തി വ​ര്‍ദ്ധി​പ്പി​ക്കു​ക​യും ചെ​യ്യും.

ഉ​പ്പ്- ഉ​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക. ഉ​പ്പ് ധാ​രാ​ളം ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ല്‍ വെ​ള്ളം കെ​ട്ടാ​ന്‍ ഇ​ട​യാ​ക്കും. ക​ണ്ണു​ക​ളി​ല്‍ വീ​ക്ക​മു​ണ്ടാ​കാ​ന്‍ ഇ​ത് കാ​ര​ണ​മാ​കും.

ടി​പ്സ്


ര​ണ്ട് സ്പൂ​ണു​ക​ള്‍ രാ​ത്രി ഫ്രീ​സ​റി​ല്‍ വ​യ്ക്കു​ക. രാ​വി​ലെ അ​വ എ​ടു​ത്ത് അ​ടി​ഭാ​ഗം ക​ണ്ണി​ന് മു​ക​ളി​ല്‍ വ​രു​ന്ന വി​ധ​ത്തി​ല്‍ വ​യ്ക്കു​ക. സ്പൂ​ണു​ക​ള്‍ ത​ണു​ത്തി​രി​ക്കു​ന്ന​തി​നാ​ല്‍ തു​ട​ര്‍ച്ച​യാ​യി വ​യ്‌​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഇ​ത് ര​ക്ത​യോ​ട്ടം വ​ര്‍ദ്ധി​പ്പി​ക്കു​ക​യും ക​ണ്ണു​ക​ള്‍ക്ക് ഉ​ന്മേ​ഷം പ​ക​രു​ക​യും ചെ​യ്യും.

ക​ണ്ണു​ക​ളു​ടെ സൗ​ന്ദ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ എ​ഗ്ഗ് മാ​സ്‌​കി​ന് ക​ഴി​യും. മു​ട്ട​യു​ടെ വെ​ള്ള ന​ന്നാ​യി അ​ടി​ച്ച് ക​ണ്ണി​ന് ചു​റ്റി​ലും പു​ര​ട്ടു​ക. 15 മി​നി​റ്റി​ന് ശേ​ഷം ത​ണു​ത്ത വെ​ള്ളം കൊ​ണ്ട് ക​ഴു​കി ക​ള​യു​ക.

ഗ്രീ​ൻ ടീ ​ബാ​ഗ് ത​ണു​ത്ത​വെ​ള്ള​ത്തി​ല്‍ മു​ക്കി​വ​ച്ച​തി​ന് ശേ​ഷം ക​ണ്ണി​ല്‍ വ​യ്ക്കു​ക. 15-20 മി​നി​റ്റ് നേ​രം വ​യ്ക്കാ​വു​ന്ന​താ​ണ്. തേ​യി​ല​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ടാ​നി​ന്‍ വീ​ക്കം കു​റ​യ്ക്കു​ക​യും ക​ണ്ണി​ന്റെ തി​ള​ക്ക​വും ആ​രോ​ഗ്യ​വും വ​ര്‍ദ്ധി​പ്പി​ക്കു​ക​യും ചെ​യ്യും.

രാ​ത്രി​യി​ല്‍ നെ​ല്ലി​ക്ക വെ​ള്ള​ത്തി​ല്‍ കു​തി​ര്‍ത്തു​വ​ച്ച് രാ​വി​ലെ ആ ​വെ​ള്ള​ത്തി​ല്‍ ക​ണ്ണു​ക​ള്‍ ക​ഴു​കു​ക.