എഡിറ്റര്‍
എഡിറ്റര്‍
മുത്തലാഖ് എല്ലാ മതങ്ങളിലും ബാധകമാക്കണെന്നാവശ്യപ്പെട്ട് പുരുഷാവകാശ സംഘടനയുടെ സത്യാഗ്രഹം
എഡിറ്റര്‍
Sunday 30th April 2017 8:15am

കൊല്‍ക്കത്ത: മുത്തലാഖ് എല്ലാ മതങ്ങള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊല്‍ക്കത്തയില്‍ പുരുഷാവകാശ സംരക്ഷക സംഘടനയുടെ പ്രകടനം. പുരുഷനേയും സ്ത്രീയേയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മുത്തലാഖ് സംവിധാനം എല്ലാ മതങ്ങളിലും അനുവദിക്കണമെന്നാവശ്യവുമായി മുന്നോട്ട് എത്തിയിരിക്കുന്നത് ഹൃദയ എന്ന സംഘടനയാണ്.

ഇതിനായി വാദിക്കുക മാത്രമല്ല സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ റാണി റാഷ്‌മോനി റോഡില്‍ തങ്ങളുടെ ആവശ്യം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് സത്യാഗ്രഹവും നടത്തിയിരിക്കുകയാണ് സംഘം. ഏകദേശം 5000 അംഗങ്ങള്‍ പശ്ചിമ ബംഗാളില്‍ നിന്നുമാത്രം ഹൃദയയിലുണ്ടെന്നും അവരില്‍ 20 ശതമാനം മുസ്‌ലിമുകളാണെന്നും സംഘടനയുടെ കണ്‍വീനര്‍ പറയുന്നു.

എല്ലാ മതങ്ങള്‍ക്കും തുല്യമായ വിവാഹ മോചന സംവിധാനം ഉറപ്പാക്കുകയാണ് ഹൃദയയുടെ ലക്ഷ്യം. മുത്തലാഖ് വളരെ ലളിതമാണ്. അതിനാല്‍ ഈ രീതി എല്ലാ മതങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ഹൃദയയുടെ പ്രവര്‍ത്തകര്‍ പറയുന്നു. ഹൃദയ മുത്തലാഖിന് പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു എന്നും പ്രവര്‍ത്തകര്‍ പറയുന്നു.


Also Read: ജനാധിപത്യത്തെ ജന്മിത്വം അപഹരിച്ചു; ഇന്ത്യയില്‍ വിപ്ലവം അനിവാര്യമായെന്ന് മാര്‍ക്കണ്ഡേയ കട്ജു 


പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വിവാഹ ബന്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏറ്റവും ലളിതമായ രീതിയാണ് മുത്തലാഖെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ബന്ധം വേര്‍പ്പെടുത്താനായി കോടതികള്‍ കയറി ഇറങ്ങി ജീവിതത്തിലെ നല്ല കാലം ഇല്ലാതാക്കി കളിയുകയാണെന്നും അതിനാല്‍ സ്ത്രീയ്ക്കും പുരുഷനും പുതു ജീവിതം ആരംഭിക്കാന്‍ സഹായിക്കുന്നതാണ് മുത്തലാഖെന്നും ഹൃദയ പറയുന്നു.

മുത്തലാഖ് നിര്‍ത്തലാക്കുന്നതിലൂടെ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുമെന്നും ഹൃദയ പറയുന്നു.

Advertisement