ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Middle East
ഗാസ സ്ട്രിപ്പില്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ സ്‌ഫോടനം
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 5:57pm

ഗാസ: ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹമദല്ലാഹുവിന്റെ ഗാസ സന്ദര്‍ശനത്തിനിടെ സ്‌ഫോടനം. ഗാസ സ്ട്രിപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ നടന്ന സ്‌ഫോടനത്തില്‍ 5 പേര്‍ക്ക് പരുക്കുകളേറ്റു.

ഹമദല്ലാഹുവും സുരക്ഷാ ഉദ്യോഗസ്ഥരും ഉത്തര ഗാസയിലെ ബൈത് ഹാനൂന്‍ ചെക്ക് പോയിന്റ് കടന്ന ഉടനെയാണ് സ്‌ഫോടനമുണ്ടായതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മലിനജല സംസ്‌കരണ പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തിയ അദ്ദേഹം സ്‌ഫോടനത്തിനു ശേഷം ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഫതഹ്, ഈ ആക്രമണത്തിനു പിന്നില്‍ ഹമാസിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികളാണെന്ന് പ്രതികരിച്ചു. ഗാസയുടെ ഭരണകക്ഷിയാണ് ഹമാസ്.


Also read: ഷമി വിവാദം: പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ നടുറോഡില്‍ നിയന്ത്രണം വിട്ട് ഭാര്യ ഹസിന്‍ ജഹാന്‍; വീഡിയോ


എല്ലാ ഒത്തുതീര്‍പ്പ് ശ്രമങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് ഫതഹ് നേതാവ് മുനീര്‍ അല്‍ ജഗ്ഗൂബ് പറഞ്ഞു. ഗാസ സ്ട്രിപ്പിലെ ജനങ്ങള്‍ക്ക് മാന്യമായ ജീവിതസാഹചര്യങ്ങള്‍ ഒരുക്കാന്‍ ഹമാസ് പരാജയപ്പെട്ട പോലെ ഗാസ സ്ട്രിപ്പിലെ സുരക്ഷയുറപ്പാക്കാനും ഹമാസ് പരാജയപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement