എഡിറ്റര്‍
എഡിറ്റര്‍
‘കുല്‍ഭുഷന്‍ ഇന്ത്യയുടെ മകന്‍’; വധ ശിക്ഷ നടപ്പിലാക്കിയാല്‍ പാകിസ്താന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു സുഷമ സ്വരാജ്
എഡിറ്റര്‍
Tuesday 11th April 2017 3:26pm

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭുഷന്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച നടപടിയുമായി മുന്നോട്ടു പോകാനാണ് പാകിസ്താന്‍ തീരുമാനമെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. കുല്‍ഭുഷന്‍ ജാദവ് കുറ്റക്കാരനാണെന്നതിനു തെളിവുകൡല്ലെന്നും ഇയാളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സുഷമ പറഞ്ഞു.

‘കുല്‍ഭുഷന്‍ തന്റെ മാതാപിതാക്കളുടെ മാത്രം മകനല്ല, ഇന്ത്യയുടെ മകന്‍ കൂടിയാണ്.’ സുഷമ പറയുന്നു

യു.എന്‍ ഉള്‍പ്പടെയുള്ള ഉന്നത തലത്തില്‍ വിഷയം ഉന്നയിക്കുമെന്നും കുല്‍ഭുഷന് വേണ്ട നിയമ സഹായം നല്‍കുമെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു. കുല്‍ഭുഷന്റെ കുടുംബവുമായി സര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കത്തിലാണെന്നും എന്തു വിലകൊടുത്തും കുല്‍ഭുഷനെ തിരിച്ച് ഇന്ത്യയിലെത്തിക്കുമെന്നും സുഷമ പറഞ്ഞു.

നേരത്തെ ചാരപ്രവര്‍ത്തി ആരോപിച്ച് പിടിയിലായ മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭുഷന് വധശിക്ഷ വിധി സംഭവത്തില്‍ പാകിസ്താനെതിരെ മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. കുല്‍ഭുഷനെ വധശിക്ഷയ്ക്ക് വിധേയനാക്കിയാല്‍ അതിനെ ആസൂത്രിത കൊലപാതകമായായിരിക്കും കാണുകയെന്നായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്.


Also Read: മേലനങ്ങി ഒരു പണിക്കും വേണുവിന് ആവില്ല; ചെയ്തുകൊണ്ടിരിക്കുന്നത് ഊത്ത് ; ജഡ്ജിയായിരുന്ന് കാര്യങ്ങള്‍ വിധിക്കുന്നു; മാധ്യമപ്രവര്‍ത്തകന്‍ വേണുവിനെതിരെ ആഞ്ഞടിച്ച് ദിലീപ്


പാക് നടപടി അപഹാസ്യമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച്ച വിട്ടയക്കാനിരുന്ന 12 പാക് തടവുകാരെ വിട്ടയക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.

പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വവയാണ് കുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ച കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. പാക് സൈനിക നിയമപ്രകാരമാണ് ഇയാള്‍ക്കെതിരായ വധശിക്ഷയെന്നും ബജ്വവ പറഞ്ഞിരുന്നു.

2016 മാര്‍ച്ച് 3നാണ് കുല്‍ഭുഷണ്‍ ജാദവിനെ ബലൂചിസ്താനില്‍ നിന്ന് അറസ്റ്റ് ചെയ്ത വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണെന്ന അവകാശ വാദത്തോടെയായിരുന്നു പാക് കുല്‍ഭുഷണ്‍ പിടിയിലായ വിവരം അറിയിക്കുന്നത്.

Advertisement