'മദ്യപാനം പ്രോത്സാഹിപ്പിച്ചു'; തൃശൂരില്‍ കള്ള് കുടിക്കുന്ന വീഡിയോ പങ്കുവെച്ച യുവതി അറസ്റ്റില്‍
Kerala News
'മദ്യപാനം പ്രോത്സാഹിപ്പിച്ചു'; തൃശൂരില്‍ കള്ള് കുടിക്കുന്ന വീഡിയോ പങ്കുവെച്ച യുവതി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd March 2023, 7:27 pm

തൃശൂര്‍: കള്ള് ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെന്ന് ആരോപിച്ച് യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് ചേര്‍പ്പ് സ്വദേശിനിയായ അഞ്ജന അറസ്റ്റിലായത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

തൃശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കള്ള് കുടിക്കുന്ന വീഡിയോയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തിരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിനെയും റീച്ചും വര്‍ധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് എക്‌സൈസിന്റെ വാദം.

അതേസമയം, എക്‌സൈസ് നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. എക്‌സൈസ് നടപടി സ്ത്രീയായത് കൊണ്ടാണെന്നും, അതുകൊണ്ട് തന്നെ ഇത് സദാചാര ഇടപെടലാണിതെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.