എഡിറ്റര്‍
എഡിറ്റര്‍
ബസ് സ്റ്റാന്റ് ഉപരോധം: മുന്‍മന്ത്രി പി. ശങ്കരന് ശിക്ഷ
എഡിറ്റര്‍
Saturday 24th March 2012 12:48pm

കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് ഉപരോധസമരത്തില്‍ പങ്കെടുത്തതിന് മുന്‍ മന്ത്രി പി.ശങ്കരന്‍ ഉള്‍പ്പെടെ 29 പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കോടതി പിരിയുംവരെ തടവും 200 രൂപ പിഴയുമാണ് ശിക്ഷ. പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

2007 ഫെബ്രുവരി 12നാണ് യു.ഡി.എഫ്  പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് ഉപരോധസമരം നടത്തിയത്. പിഴ ഒടുക്കിയില്ലെങ്കില്‍ 15 ദിവസത്തേക്ക് തടവില്‍ കഴിയേണ്ടിവരും.

Advertisement