എഡിറ്റര്‍
എഡിറ്റര്‍
ഇ.വി.എം എന്നാല്‍ ‘Every Vote Modi’ എന്നാണെന്ന് യോഗി ആദിത്യനാഥ്
എഡിറ്റര്‍
Sunday 30th April 2017 9:50am

ലക്‌നൗ: ദല്‍ഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഇ.വി.എം എന്നാല്‍ എവരി വോട്ട് മോദി എന്നാണെന്ന് ജനങ്ങള്‍ കാണിച്ചുകൊടുത്തെന്നും യോഗി ആദിത്യനാഥ് പറയുന്നു.

പൊതുജനങ്ങളുടെ ദുരവസ്ഥയെ അവഗണിച്ചുകൊണ്ട് അധികാരത്തില്‍ തുടരാനാവില്ലെന്ന കാര്യം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തവര്‍ക്ക് ഇപ്പോള്‍ മനസിലായിക്കാണുമെന്നും യോഗി ആദിത്യനാഥ് പറയുന്നു.

ഇ.വി.എം എന്ന വാക്കിന്റെ അര്‍ത്ഥം എവരി വോട്ട് ഫോര്‍ മോദി എന്നാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിക്കാണും. അതില്‍ തെല്ലും സംശയമില്ലെന്നും യോഗി പറയുന്നു.

രാജ്യത്തെ ക്രമസമാധാനനില ഏറെ ശാന്തമാണെന്നതാണ് ഏറ്റവും വലിയ പുരോഗതി. തന്റെ സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യം മനസിലാക്കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും യോഗി പറയുന്നു.

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ലഭിച്ചിട്ടുള്ള വലിയ ഭൂരിപക്ഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷേമപദ്ധതികളുടെ ഫലമാണ്. വിവേചനമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയതെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

ക്രമസമാധാനത്തില്‍ ദൃശ്യമായ പുരോഗതിയുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുന്നു. കര്‍ഷകര്‍, സ്ത്രീകള്‍, കച്ചവടക്കാര്‍, പൊതു പൗരന്മാര്‍ എന്നിവരുടെ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement