ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെതിരായ വീഡിയോ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് പെണ്‍കുട്ടി
Crime
ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെതിരായ വീഡിയോ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് പെണ്‍കുട്ടി
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 10:13 pm

ന്യൂദല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ചിന്മയാനന്ദിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായ തെളിവുകള്‍ കൈമാറിയെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. പെന്‍ഡ്രൈവിലാക്കി തന്റെ സുഹൃത്താണ് തെളിവുകള്‍ പൊലീസിന് കൈമാറിയതെന്ന് നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പറഞ്ഞു.

വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം ചിന്മയാനന്ദ് തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഇതാണ് പോലീസിന് കൈമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം ലോ കോളേജില്‍ പ്രവേശനം എടുക്കുന്നതിനായാണ് താന്‍ ചിന്മയാനന്ദിനെ കാണാന്‍ പോയതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഡ്മിഷന്‍ നല്‍കുന്നതിനൊപ്പം കോളജ് ലൈബ്രറിയില്‍ 5000 രൂപ മാസശമ്പളത്തില്‍ ജോലി നല്‍കാമെന്ന് ചിന്മയാനന്ദ വാഗ്ദാനം ചെയ്യുകയായിരുന്നു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടി ജോലി സ്വീകരിച്ചു. തുടര്‍ന്ന് ഹോസ്റ്റലിലേക്ക് മാറാന്‍ പറയുകയും പിന്നീട് ഹോസ്റ്റലില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങള്‍ ചിന്മയാനന്ദ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.