എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റിന് മേല്‍ വീണ കളങ്കം മാറണം: ഹര്‍ഭജന്‍ സിങ്
എഡിറ്റര്‍
Sunday 9th June 2013 1:03pm

harbhajan-singh

പഞ്ചാബ് : വാതുവെപ്പിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന ക്രിക്കറ്റിനെ രക്ഷിച്ചെടുക്കേണ്ട കടമ ടീമിലെ ഓരോ കളിക്കാര്‍ക്കുമുണ്ടെന്ന് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇനിയുള്ള ശ്രമം അതിനായിരിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഞാന്‍ ഒരു ചെറിയ ആളാണ്. ക്രിക്കറ്റിനെ ശുദ്ധീകരിക്കാന്‍ കഴിവുള്ള വലിയ ആളുകള്‍ ഇപ്പോഴും അതിന് ശ്രമിക്കുന്നില്ല. ഐ.പി.എല്‍ വാതുവെപ്പ് എന്ന പ്രതിച്ഛായയില്‍ നിന്നും ക്രിക്കറ്റിനെ രക്ഷിച്ചെടുക്കേണ്ടതുണ്ട്.

Ads By Google

നിലവിലെ ഇന്ത്യന്‍ ടീമില്‍ പേസ് ബൗളേഴ്‌സ് നിരവധിയുണ്ടെന്നും എങ്കിലും കപില്‍ ദേവിനെപ്പോലുള്ള ക്ലാസി പേസ് ബൗളേഴ്‌സ് ടീമില്‍ വരേണ്ട ആവശ്യമുണ്ട്.

ക്രിക്കറ്റിനെ പരമാവധി പ്രൊമോട്ട് ചെയ്യുകയും ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ തന്നെ ജനകീയമാക്കുന്ന ഒരു കളിയായി ക്രിക്കറ്റിനെ മാറ്റേണ്ടതുണ്ടെന്നും ഭാജി പറയുന്നു.

വാതുവെപ്പ് നിയമവിധേയമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാന്‍ ഹര്‍ഭജന്‍ തയ്യാറായില്ല. ക്രിക്കറ്റ് കളിയില്‍ നിന്നും മാറിനിന്നാല്‍ ബാക്കി സമയം എങ്ങനെ ചിലവഴിക്കുമെന്ന ചോദ്യത്തിന് ഇന്ത്യന്‍ ടീമിന് വേണ്ടിയല്ലാതെ തന്നെ താന്‍ പുറത്തും ക്രിക്കറ്റ് തന്നെയാണ് കളിക്കാറ്. ക്രിക്കറ്റ് അല്ലാതെ മറ്റൊരു ഓപ്ഷന്‍ മുന്നിലില്ലെന്നും ഭാജി പറയുന്നു.

Advertisement