എഡിറ്റര്‍
എഡിറ്റര്‍
സൗദി സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവനിങ് ഷിഫ്റ്റിന് നിര്‍ദേശം
എഡിറ്റര്‍
Monday 12th January 2015 5:01pm

jiddah-0

ജിദ്ദ: സൗദിയിലെ ചില സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവനിങ് ഷിഫ്റ്റ് നിലവില്‍ വരുത്താല്‍ നിര്‍ദേശം. നിര്‍ദേശത്തെ സൗദികളും പ്രവാസികളും ഒരുപോലെ സ്വാഗതം ചെയ്തു.

‘പകല്‍ സമയങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് ഈ നിയമം വളരെയധികം ഗുണം ചെയ്യും.’ ജിദ്ദ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്റസ്ട്രിയുടെ വക്താവായ അബ്ദുള്‍ അസീസ് അല്‍ വത്താര്‍ പറഞ്ഞു. ഇങ്ങനെ ജോലി ചെയ്യുന്നതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ-ഗവണ്‍മെന്റ് പദ്ധതി വേഗത്തിലാക്കുന്നതോടെ ഇത്തരം കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പദ്ധതി വേഗത്തിലാക്കുന്നതിന് പാസ്‌പോര്‍ട്ട് അധികൃതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അല്‍-വത്താര്‍ പ്രത്യേകം അഭിനന്ദിച്ചു.

ഇസ്സുദിന്‍ ഹാഫിസ് എന്ന അധ്യാപകനാണ് ഈവനിങ് ഷിഫ്റ്റ് എന്നുള്ള ആശയം കൊണ്ടുവന്നത്. ഇങ്ങനെ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ന്യായമായ പ്രതിഫലം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈവിനിങ് ഷിഫ്റ്റ് എന്ന ആശയം നടപ്പില്‍ വരുന്നതോടെ കൂടുതല്‍ സമയം ചിലവഴിക്കാതെ തന്നെ അവരുടെ ബിസിനസ് നടത്തികൊണ്ട് പോകാന്‍ സാധിക്കുമെന്നും വത്താര്‍ പറഞ്ഞു.

നിര്‍ദേശം കണ്‍ട്രോള്‍ ആന്റ് ഇന്‍വസ്റ്റിഗേഷന്‍ ബോര്‍ഡിന് കീഴില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. നിര്‍ദേശത്തില്‍ കൂടുതല്‍ പഠനം നടത്തുന്നതിന് വേണ്ടിയാണ് ബോര്‍ഡിന് കീഴില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Advertisement