Administrator
Administrator
റവന്യൂമന്ത്രി മൂന്നാറില്‍; സി.പി.ഐ.എം ജില്ലാ സെക്രട്ടറിയെ കൈയ്യേറ്റങ്ങള്‍ കാണാന്‍ ക്ഷണിച്ചു
Administrator
Tuesday 14th June 2011 12:17am

thiruvanchoor radhakrishnanമൂന്നാര്‍: റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാറില്‍ എത്തി. കൈയ്യേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മൂന്നാറിലെത്തിയ മന്ത്രി സി.പി.ഐ.എം ജില്ലാ സെക്രട്ടറി എംഎം മണിയെ കൈയ്യേറ്റങ്ങള്‍ കാണാന്‍ ക്ഷണിച്ചു. കൈയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ റവന്യൂമന്ത്രി ചൊവ്വാഴ്ചയാണ് മൂന്നാറിലെ കൈയ്യേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍ കൈയേറ്റക്കാര്‍ക്കു ഗുണകരമാണെന്നും മൂന്നാര്‍ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി പറഞ്ഞു.

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയുടെ കൈയേറ്റത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയതുകൊണ്ടാണ് അടിയന്തരമായി മൂന്നാര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.കൈയേറ്റം സംബന്ധിച്ചു വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരും ജനങ്ങളും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്നു. ഈ അവസരം മുതലെടുത്ത് മൂന്നാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി ഭൂമി കൈയ്യേറിയിട്ടുണ്ട്. ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട് ഭൂമി നല്കിയിട്ടുള്ള ഇടുക്കിയിലെ വട്ടവട, കീഴാന്തല്ലൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളും മന്ത്രി സന്ദര്‍ശിക്കും.

Advertisement