എഡിറ്റര്‍
എഡിറ്റര്‍
യുറോപ്പ ലീഗ്: ചെല്‍സിയെ പരാജയപ്പെടുത്തി സ്റ്റിയാവു ബുച്ചാറസ്റ്റ്
എഡിറ്റര്‍
Friday 8th March 2013 10:35am

ലണ്ടന്:യുറേപ്പാ ലീഗില്‍  പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ ചെല്‍സിയ്ക്കു പരാജയം. കരുത്തരായ ചെല്‍സിയെ ഏക ഗോളിനാണ് സ്റ്റിയാവു ബുച്ചാറസ്റ്റ് അട്ടിമറിച്ചത്.

Ads By Google

മുപ്പത്തിനാലാം മിനുട്ടില്‍ ബുച്ചാറസ്റ്റിന് അനുകൂലമായി റഫറി അനുവദിച്ച  പെനാല്‍റ്റിയാണ്  ചെല്‍സിക്കു തിരിച്ചടിയായത്.

അപ്രതീക്ഷിതമായി ലഭിച്ച പെനാല്‍ട്ടി ആന്ദ്രെ റസേസ്‌ക്കിന്റെ ബൂട്ടില്‍ നിന്നും പിറന്ന ഗോളാണ്  ചെല്‍സിക്ക് അപ്രതീക്ഷിത പരാജയം സമ്മാനിച്ചത്.

തുടര്‍ന്ന് ചെല്‍സിയുടെ താരങ്ങള്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗോളിനു ശേഷം  ബുച്ചാറെസ്റ്റ് കടുത്ത പ്രതിരോധ മുറ കൂടി പുറത്തെടുത്തതോടെ ഇവര്‍ക്കു മുമ്പില്‍ മുട്ടുമടക്കാതെ നിവൃത്തിയില്ലെന്നായി ചെല്‍സിയ്ക്ക്.

ഇതേസമയം, മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ടോട്ടാനം പരാജയപ്പെടുത്തി. ആറാം മിനിറ്റില്‍ ഗരേത്ത് ബാലിയും, പതിനെട്ടാം മിനുട്ടില്‍ ഗിഫിയും,അമ്പത്തിമൂന്നാം  മിനുട്ടില്‍ ജാനും ടോട്ടനത്തിനു വേണ്ടി ഗോളടിച്ചു.

Advertisement