എഡിറ്റര്‍
എഡിറ്റര്‍
എറണാകുളം ജില്ലാ വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമം
എഡിറ്റര്‍
Monday 6th November 2017 3:07pm

റിയാദ് : എറണാകുളം ജില്ലാ വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ഷിഫാ നഖീല്‍ ഇസ്തിറാഹയില്‍ വെച്ച് നടത്തിയ കുടുംബ സംഗമം അംഗങ്ങളുടെയും കുടുംബങ്ങളുടെയും,സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി.

പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനം രക്ഷധികാരി ഷുക്കൂര്‍ ആലുവ ഉത്ഘാടനം ചെയ്തു.മീഡിയ കണ്‍വീനര്‍ ഷാന്‍ പെരുമ്പാവൂര്‍ ആമുഖ പ്രസംഗം നടത്തി . അംഗങ്ങള്‍ക്കായി സംഘടന നടപ്പാക്കുന്ന അഞ്ചു വര്‍ഷത്തേക്കുള്ള പ്രവാസി അപകട ഇന്‍ഷുറന്‍സ് പോളിസി വിതരണ ഉത്ഘാടനം മുഖ്യതിഥി പ്രമുഖ വ്യവസായി ഷാജഹാന്‍ കല്ലമ്പലം നിര്‍വഹിച്ചു.

അപകടങ്ങള്‍ സംഭവിച്ചതിനു ശേഷം, അതിനെ തരണം ചെയ്യാന്‍ കുടുംബാങ്ങങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ഭഗീരഥ പ്രയത്‌നം നടത്തുമ്പോള്‍ , എടവ അതിന്റെ അംഗങ്ങളെ ബോധവല്‍ക്കരിച്ചു അവരെയും കുടുംബാങ്ങങ്ങളെയും സുരക്ഷിതരാക്കുന്ന പ്രവര്‍ത്തനത്തെ അദ്ദേഹം അനുമോദിച്ചു. രക്ഷാധികാരി ജോണ്‍സന്‍ മാര്‍ക്കോസ് ഷാജഹാന്‍കല്ലമ്പലത്തിനുള്ള ഉപഹാരം കൈമാറി.

സെക്രട്ടറി നാദിര്‍ഷ ചാലറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോതമംഗലം സ്വദേശി അലെന്‍സോ എന്ന കൊച്ചു കുട്ടിക്കുള്ള ചികിത്സ സഹായധനവും , ചെമ്പറക്കിയിലെ നിര്‍ധന കുടുംബത്തിനുള്ള സഹായവും ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അന്‍വര്‍ സാദിഖിന്റെ കയ്യില്‍ നിന്നും പ്രസിഡന്റ് മാത്യു ജോസഫ് ഏറ്റുവാങ്ങി . ഹനീഫ് അക്കാരിയ,ജെയിംസ് വര്‍ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു .

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായീക മത്സരങ്ങളും , കലാപ്രകടനങ്ങളും ജലീല്‍ കൊച്ചിയുടെ നേതൃത്വത്തില്‍ ഗാനമേളയും സംഗമത്തിന് ഉത്സവ പ്രതീതിയുണ്ടാക്കി.

കുടുംബസംഗമത്തിനു കബീര്‍ ആലുവ, ഷബീര്‍ ആലുവ , നൗഷാദ് പള്ളത്തു, സലാം പെരുമ്പാവൂര്‍, ഫരീദ് ജാസ്, അബ്ദുല്‍ സലാം ബതൂക് , സകീര്‍ കലൂര്‍ , സിബി മാര്‍ക്കോസ് , നിയാസ് സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി .പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും അന്‍സാര്‍ പള്ളുരുത്തി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement