എഡിറ്റര്‍
എഡിറ്റര്‍
ഖനന പദ്ധതികള്‍ക്ക് പരിസ്ഥിതി മന്ത്രാലയം തിടുക്കത്തില്‍ അനുമതി നല്‍കുന്നതായി കണ്ടെത്തല്‍
എഡിറ്റര്‍
Sunday 9th June 2013 12:55am

environment

ന്യൂദല്‍ഹി: ഖനനപദ്ധതികള്‍ക്കും മറ്റും വനം പരിസ്ഥിതി മന്ത്രാലയം വളരെ വേഗത്തില്‍ തന്നെ അനുമതി നല്‍കുന്നതായി കണ്ടെത്തല്‍.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് നടത്തിയ പഠനത്തിലാണ് നേരത്തെ തള്ളിയ പദ്ധതികള്‍ക്ക് വ്യാപകമായി അനുമതി ലഭിച്ചതായി കണ്ടെത്തിയത്.

Ads By Google

ഈ വര്‍ഷം ഇതുവരെ 105 പദ്ധതികള്‍ അനുവദിച്ചു. മൂന്ന് ശതമാനം പദ്ധതികള്‍ മാത്രമേ ഈ കാലയളവില്‍ തള്ളിയിട്ടുള്ളൂ. 1980ലെ വനം നിയമം നിലവില്‍ വന്ന ശേഷം 23,140 പദ്ധതികള്‍ക്കാണ് വനാനുമതി നല്‍കിയിരിക്കുന്നത്.

ഖനന പദ്ധതികള്‍ക്കും മറ്റും വേഗത്തില്‍ അനുമതി നല്‍കുന്നതിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നടപടിക്രമങ്ങള്‍ ലംഘിക്കുന്നുവെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് നടത്തിയ പഠനത്തില്‍ വ്യക്തമായത്.

വനസംരക്ഷണം ലംഘിച്ച പദ്ധതികള്‍ക്ക് അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നും സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് വ്യക്തമാക്കി.

ഈ വര്‍ഷം ഇതുവരെ പരിഗണനയില്‍ ഉണ്ടായിരുന്ന പദ്ധതികളില്‍ 70 ശതമാനത്തിനും അനുമതി നല്‍കി. മന്ത്രാലയത്തിന്റെ തന്നെ കണക്ക് പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ അനുമതിയില്‍ ഉണ്ടായിരിക്കുന്നത് മുന്‍ വര്‍ഷങ്ങളേക്കാള്‍ 70 ശതമാനം വര്‍ധനവാണ്.

നേരത്തെ തള്ളിയ പദ്ധതികളും ഇവയില്‍പ്പെടും. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും രണ്ട് വന്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്നതിനാല്‍ അംഗീകാരം നല്‍കാതിരുന്നത് പുനപരിശോധിച്ചു.

Advertisement