എഡിറ്റര്‍
എഡിറ്റര്‍
കെട്ടിടങ്ങളുടെ ഉയരത്തിനനസുരിച്ച് അഗ്നിശമന സംവിധാനങ്ങള്‍ വേണ്ട
എഡിറ്റര്‍
Saturday 8th June 2013 12:56pm

building

ന്യൂദല്‍ഹി: കെട്ടിടങ്ങളുടെ ഉയരത്തിനനുസരിച്ച് അഗ്നിശമന സംവിധാനങ്ങള്‍ വേണ്ടെന്ന് വനം പരിസ്ഥിതി മന്ത്രാലയം. കെട്ടിടങ്ങളുടെ ഉയരത്തിനനുസരിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള  അവകാശം സംസ്ഥാനങ്ങള്‍ക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ജനസംഖ്യാ പെരുപ്പവും ഭൂമിയുടെ ലഭ്യതക്കുറവുമാണ് മാര്‍ഗരേഖാ നിര്‍ദേശങ്ങള്‍ മയപ്പെടുത്താന്‍ കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Ads By Google

2012ല്‍ വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയ്‌ക്കെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് വനം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാര്‍ഗരേഖ പുന:പരിശോധിക്കുന്നതിനായി കസ്തൂരിരംഗന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയും മാര്‍ഗരേഖയില്‍ പല ഇളവുകളും ശുപാര്‍ശ ചെയ്തിരുന്നു.

പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ഉയരത്തിന് ആനുപാതികമായി വഴിയും മറ്റ് അനുബന്ധ സൗകര്യങ്ങളും സമീപത്തായി ഫയര്‍സ്‌റ്റേഷനും വേണമെന്ന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ പുനപരിശോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.

Advertisement