എഡിറ്റര്‍
എഡിറ്റര്‍
ചില്ല സര്‍ഗവേദിയുടെ ‘എന്റെ വായന’ ഹൃദ്യമായി
എഡിറ്റര്‍
Tuesday 1st December 2015 12:02pm

ente-vayanaറിയാദ് :സര്‍ഗ സംവാദവും വായനാനുഭവങ്ങളുമായിചില്ല സര്‍ഗ വേദി സംഘടിപ്പിച്ച പ്രതിമാസ ഒത്തുച്ചേരല്‍ ഹൃദ്യമായി.

പുതിയ ജീവിത സാഹചര്യങ്ങളില്‍ കാണുന്ന അലസവായനയില്‍ നിന്ന് മാറി ഗൗരവമായ വായനയിലേക്ക് പോകേണ്ടത് അനിവാര്യമാണെന്നും അല്ലാത്തപക്ഷം അത് വായനയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നുവെന്നും സര്‍ഗ സംവാദത്തിന് തുടക്കം കുറിച്ചുകൊണ്ട് ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു.

എന്ത് വായിക്കണമെന്നതിന് ഉപരിയായി എങ്ങിനെ വായിക്കണമെന്നത് കൂടി അന്വേഷണങ്ങള്‍ക്കും ചര്‍ച്ചക്കും വിധേയമാകേണ്ടതുണ്ട്. വായനയുടെ പ്രാധാന്യം, സര്‍ഗാത്മകത തുടങ്ങിയ വിഷയങ്ങളില്‍ സര്‍ഗ സംവാദത്തില്‍ പങ്കെടുത്തവര്‍ സംസാരിച്ചു.

‘എന്റെവായന’ എന്ന ശീര്‍ഷകത്തില്‍ ബത്ഹയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വി.ജെ.ജെയിംസിന്റെ നോവല്‍ ‘ചോരശാസ്ത്ര’ത്തിന്റെ വായാനുഭവം പങ്കുവെച്ചുകൊണ്ട് ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു.

വി.ജെ.ജെയിംസിന്റെ തന്നെ ‘പ്രണയോപനിഷത്ത്’ എന്ന കഥാസമാഹാരത്തിന്റെ വായന സബീന എം സാലി നടത്തി. രവിചന്ദ്രന്‍.സി രചിച്ച ‘ബുദ്ധനെ എറിഞ്ഞ കല്ല്’ വിജയകുമാറും എം.മുകുന്ദന്റെ നോവല്‍ ‘ദല്‍ഹി’ ശ്രീജുരവീന്ദ്രനും അവതരിപ്പിച്ചു.

വിക്ടര്‍ഹ്യൂഗോയുടെ ‘വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ അന്ത്യനാളുകള്‍’ എന്ന നോവലിന്റെ വായനാനുഭവം നൗഷാദ്‌കോര്‍മത്ത് പങ്കുവെച്ചു.
എം.ഫൈസല്‍, ടി.ആര്‍.സുബ്രഹമണ്യന്‍, പ്രിയസന്തോഷ്,ആര്‍.മുരളീധരന്‍,രാംരാജ്, മുഹമ്മദ്കുഞ്ഞി ഉദിനൂര്‍, ശിഹാബുദ്ദീന്‍, അഹമദ്‌മേലാറ്റൂര്‍, അബ്ദുല്‍ ലത്തീഫ് കെ.എന്‍, രാജു ഫിലിപ്പ്, ഷീബ രാജുഫിലിപ്പ്, സതീശ്ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Advertisement