നളിനി ജമീലയുടെ 'എന്റെ ആണുങ്ങള്‍' വെബ് സീരീസാവുന്നു; ആത്മകഥ സിനിമയാക്കുമെന്നത് വ്യാജപ്രചരണം
Entertainment news
നളിനി ജമീലയുടെ 'എന്റെ ആണുങ്ങള്‍' വെബ് സീരീസാവുന്നു; ആത്മകഥ സിനിമയാക്കുമെന്നത് വ്യാജപ്രചരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th August 2021, 8:57 am

തിരുവനന്തപുരം: നളിനി ജമീലയുടെ എന്റെ ആണുങ്ങള്‍ എന്ന പുസ്തകം വെബ് സീരീസാകുന്നു. നളിനി ജമീല തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

അതേസമയം നളിനി ജമീലയുടെ ആത്മകഥയായ ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന പുസ്തകം സിനിമയാക്കുന്നുവെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അവര്‍ പറഞ്ഞു.

‘എന്റെ ആണുങ്ങള്‍’ വെബ് സീരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതിനിടെ എന്റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാള്‍ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’, നളിനി ജമീല ഫേസ്ബുക്കില്‍ കുറിച്ചു.

‘ഞാന്‍ ലൈംഗികത്തൊഴിലാളി’ എന്ന നളിനി ജമീലയുടെ ആത്മകഥ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ഈ പുസ്തകം സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലൈംഗികത്തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലും മാറ്റം വരുത്താന്‍ ഒരു പരിധി വരെ ഈ പുസ്തകം സഹായിച്ചു.

ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ‘സെക്‌സ്, ലൈസ് ആന്‍ഡ് എ ബുക്ക്’ എന്ന പേരില്‍ നേരത്തേ സഞ്ജീവ് ശിവന്‍ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.

കേരളത്തിലെ ഒരു ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും സാഹിത്യകാരിയുമാണ് നളിനി ജമീല. 2000-ല്‍ കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ”കേരള സെക്‌സ് വര്‍ക്കേഴ്‌സ് ഫോറ”ത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 2001-മുതല്‍ അതിന്റെ കോര്‍ഡിനേറ്റര്‍ ആണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nalini Jameelas book to be a web series