മുന്‍നിരയില്‍ കസേര കിട്ടിയില്ല; ക്ഷുഭിതനായ കോണ്‍ഗ്രസ് എം.എല്‍.എ ഇറങ്ങിപ്പോയി; കസേര കിട്ടിയപ്പോള്‍ തിരിച്ചുവന്നു
national news
മുന്‍നിരയില്‍ കസേര കിട്ടിയില്ല; ക്ഷുഭിതനായ കോണ്‍ഗ്രസ് എം.എല്‍.എ ഇറങ്ങിപ്പോയി; കസേര കിട്ടിയപ്പോള്‍ തിരിച്ചുവന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th December 2021, 10:47 am

ഗ്വാളിയോര്‍: വേദിയില്‍ മുന്‍നിരയില്‍ സീറ്റ് കിട്ടാത്തതില്‍ ക്ഷുഭിതനായി കോണ്‍ഗ്രസ് എം.എല്‍.എ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഗ്വാളിയാറിലാണ് സംഭവം. കോണ്‍ഗ്രസ് എം.എല്‍.എ (ഈസ്റ്റ്) സതീഷ് സിക്കാര്‍വാറാണ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

അദ്ദേഹത്തെ രണ്ടാം നിരയില്‍ ഇരുത്താന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചെങ്കിലും സിക്കാര്‍വാര്‍ അത് കേള്‍ക്കാന്‍ തയ്യാറാവാതെ വേദിയില്‍ നിന്നിറങ്ങുകയായിരുന്നു. മുന്‍നിരയില്‍ കസേര ഏര്‍പ്പാട് ചെയ്തതിന് ശേഷം അദ്ദേഹം പരിപാടിയില്‍ മടങ്ങിയെത്തിയെന്നാണ് റിപ്പോര്‍ട്ട്.

താന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്ന ബോധം സംഘാടകര്‍ക്കുണ്ടാകണമായിരുന്നു എന്ന് എം.എല്‍.എ പറഞ്ഞു.

 

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ നിന്നാണ് എം.എല്‍.എ ഇറങ്ങിപ്പോയത്.

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:Enraged over not being given Chair in front row Congress MLA from Gwalior (East), Satish Sikarwar left the programme in a huff