'നിങ്ങളെക്കൊണ്ട് മതിയായി'; ഇസ്രഈലില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം കത്തുന്നു
World News
'നിങ്ങളെക്കൊണ്ട് മതിയായി'; ഇസ്രഈലില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം കത്തുന്നു
ന്യൂസ് ഡെസ്‌ക്
Sunday, 6th September 2020, 4:57 pm

തെല്‍ അവിവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധം 11-ാം ആഴ്ചയിലേക്കെത്തിയിരിക്കുന്നു. നെതന്യാഹു രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം നടത്തുന്നത്.

‘ഇനഫ് വിത്ത് യു’ എന്നര്‍ത്ഥം വരുന്ന ഹീബ്രുവാചകളങ്ങളും പ്രതിഷേധത്തില്‍ കാണാം. രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സര്‍ക്കാരിന് പറ്റിയ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടക്കുന്നത്. പ്രക്ഷോഭകരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിട്ടുണ്ട്. ഇതിനിടയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞ ശേഷം ഇസ്രഈലില്‍ കൊവിഡ് വ്യാപനം കൂടുകയും ചെയ്തു. രാജ്യത്ത് 26000 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മരണം ആയിരം കടന്നിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഇസ്രഈലില്‍ മാര്‍ച്ച് പകുതിയോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മെയ്മാസത്തില്‍ ഇവയില്‍ ഇളവ് വരുത്തുകയും ചെയ്തു. ലോക്ഡൗണിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ 21 ശതമാനമാണ് കൂടിയത്.

CONTENT HIGHLIGHT: ‘Enough with you’: Israeli protesters keep pressure on Netanyahu

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ