എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട്ടില്‍ ദേശീയപാതകളിലെ മൈല്‍സ്റ്റോണുകളില്‍ നിന്ന് ഇംഗ്ലീഷിനെ വെട്ടി ഹിന്ദിയാക്കി കേന്ദ്രസര്‍ക്കാര്‍: ബുദ്ധിമുട്ടിലായി സഞ്ചാരികള്‍
എഡിറ്റര്‍
Thursday 30th March 2017 10:14am

വെല്ലൂര്‍: തമിഴ്‌നാട്ടിലെ ദേശീയ പാതകളിലെ മൈല്‍സ്റ്റോണുകളില്‍ നിന്നും ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയാക്കിയത് യാത്രക്കാരെ വലക്കുന്നു. ഹിന്ദിയറിയാത്ത സഞ്ചാരികളും ട്രക്കുടമകളും മെഡിക്കല്‍ ടൂറിസ്റ്റുകളും ബിസിനസുകാരും ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

വെല്ലൂര്‍, കൃഷ്ണഗിരി തുടങ്ങിയ മേഖലകളില്‍ നിന്നും ദേശീയ ഹൈവേ അതോറിറ്റി ഇംഗ്ലീഷിലുള്ള സ്ഥലപ്പേരുകള്‍ മാറ്റി ഹിന്ദിയാക്കുകയായിരുന്നു. റോഡിലെ സൈന്‍ബോര്‍ഡുകളില്‍ പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകള്‍ വേണമെന്ന നയത്തിന് എതിരായാണ് ഇപ്പോള്‍ മൈല്‍സ്‌റ്റോണുകളില്‍ ഹിന്ദിമാത്രം നിലനിര്‍ത്തിയിരിക്കുന്നത്.


Must Read: മദ്രസാധ്യാപകന്റേത് മദ്യലഹരിയില്‍ നടത്തിയ കൊലപാതകമെന്നത് പ്രതികളുടെ ഭാഷ്യം: ആസൂത്രിത കൊലതന്നെയെന്ന് അന്വേഷണ സംഘത്തലവന്‍ 


വെള്ളിയാഴ്ച മുതലാണ് ചിറ്റൂര്‍-വെല്ലൂര്‍ ദേശീയ പാതകളില്‍ ഇംഗ്ലീഷ് പേരുകള്‍ മാറ്റി ഹിന്ദിയാക്കാനുള്ള ജോലികള്‍ തുടങ്ങിയത്. പേരുകള്‍ ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്തപ്പോഴുള്ള മാറ്റവും ആളുകളെ വലയ്ക്കുന്നുണ്ട്. ഉദാഹരണത്തിന് ഗുഡിയാന്തം എന്നത് ഹിന്ദിയിലേക്കു മാറ്റിയപ്പോള്‍ കുധിയാന്തമായി മാറിയിരിക്കുകയാണ്.

തമിഴും ഹിന്ദിയും അറിയാത്ത ഒരുപാടുപേര്‍ ഈ മേഖലകള്‍ വഴി കടന്നുപോകാറുണ്ടെന്നും അത്തരമാളുകള്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഈ മാറ്റംവഴിയുണ്ടായിട്ടുള്ളതെന്നും ടൂറിസ്റ്റുകളും ട്രേഡേഴ്‌സും പറയുന്നു.

Advertisement