എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് മാസം നീളുന്ന പര്യടനത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുംബൈയിലെത്തി
എഡിറ്റര്‍
Monday 29th October 2012 12:14pm

മുംബൈ: മൂന്ന് മാസം നീളുന്ന പര്യടനത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുംബൈയിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് ദുബായില്‍ നിന്നും അലസ്റ്റര്‍ കുക്കിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

Ads By Google

നവംബര്‍ 15 നാണ് അഹമ്മദാബാദില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കുക. ഇതിനു മുന്നോടിയായി നാളെയും നവംബര്‍ ആദ്യ ആഴ്ചയിലുമായി നടക്കുന്ന മൂന്ന് പരിശീലന മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീം കളിക്കും.

നാല് ടെസ്റ്റ് മത്സരങ്ങളും രണ്ട് ട്വന്റി-20 യും അഞ്ച് ഏകദിനങ്ങളുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുക. 23 മുതല്‍ മുംബൈയിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. ഡിസംബര്‍ 20 നും 22 നും ട്വന്റി-20 മത്സരങ്ങള്‍ നടക്കും. ജനുവരി 11 ന് രാജ്‌കോട്ടിലാണ് ആദ്യ ഏകിദനം.

Advertisement