എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: സൈന സെമിയില്‍
എഡിറ്റര്‍
Saturday 9th March 2013 10:13am

ബര്‍മിങ്ങാം: ഇന്ത്യയുടെ സൈന നേവാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.

ഇന്നലെ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൈന ചൈനയില്‍ നിന്നുള്ള ആറാം സീഡ് ഷിസിയാന്‍ വാങ്ങിനെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ പരാജയപ്പെടുത്തി. സ്‌കോര്‍: 23- 21, 19-21, 21-16.

Ads By Google

ഇന്‍ഡൊനീഷ്യയുടെ ബെലാട്രിക്‌സ് മനുപുതിയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തായിരുന്ന സൈനയുടെ ക്വാര്‍ട്ടറിലേക്കുള്ള കുതിപ്പ്(21-16, 21-11).

പുരുഷ വിഭാഗം ഏഴാം സീഡ് ജപ്പാന്റെ കെനീച്ചി ടാഗോയെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ച സീഡില്ലാതാരമായ കശ്യപിന് (21-18, 21-12) ക്വാര്‍ട്ടറില്‍ ഫോമിലേക്കുയരാനായില്ല.

അതേസമയം പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ കടന്നിരുന്ന ഇന്ത്യയുടെ പി.കശ്യപ് ചൈനയില്‍ നിന്നുള്ള രണ്ടാം സീഡ് ചെന്‍ ലോങ്ങിനോടു തോറ്റ് പുറത്തായി. സ്‌കോര്‍: 21-16, 21-10.

ജയാപജയങ്ങള്‍ മാറിമറിഞ്ഞ കളിയിലാണ് സൈനയുടെ വിജയമെങ്കില്‍ കശ്യപിന്, കളത്തില്‍ അവശേഷിക്കുന്ന ഏറ്റവുമുയര്‍ന്ന ചൈനീസ് സീഡിനെതിരെ ഒന്നു പൊരുതാന്‍ പോലുമായില്ല.

ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി.സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായി. ജര്‍മനിയില്‍ നിന്നുള്ള നാലാം സീഡ് ജൂലിയന്‍ ഷെങ്ക് 21-17, 21-14ന് സിന്ധുവിനെ പരാജയപ്പെടുത്തി.

ഇന്ത്യയുടെ സൗരഭ് വര്‍മ കടുത്ത മത്സരത്തില്‍ വിയറ്റ്‌നാമിന്റെ ടിയെന്‍ മിന്‍ എന്‍ഗുയനോട് തോറ്റു (19-21, 19-21). മിക്‌സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ വി.ദിജുജ്വാല ഗുട്ട സഖ്യം പോളണ്ടില്‍ നിന്നുള്ള എട്ടാം സീഡ് റോബര്‍ട്ട് മറ്റൂസിയാക്ക്‌നഡേഷ്ദ സീബ കൂട്ടുകെട്ടിനോട് അടിയറവ് പറഞ്ഞു (17-21, 16-21).

Advertisement