എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആമസോണില്‍ ഇന്റേണ്‍ഷിപ്പ്
ന്യൂസ് ഡെസ്‌ക്

2020ല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്കും എം.ടെക്കും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആമസോണില്‍ 6 മാസത്തെ ഇന്റേണ്‍ഷിപ്പിന് അവസരം. സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് എന്‍ജിനീയര്‍ ഇന്റേണ്‍ എന്ന പേരിലായിരിക്കും ഇന്റേണ്‍ഷിപ്പ്.

ജനുവരി മുതല്‍ ജൂണ്‍ വരെ ബെംഗളൂരുവില്‍ വെച്ചാണ് ഇന്റേണ്‍ഷിപ്പ് നടക്കുന്നത്. കോഡിങ് അറിവും സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് അനുഭവപരിചയവും വേണം.

വിശദവിവരങ്ങള്‍ക്ക് amazon.jobs എന്ന വെബസൈറ്റ് സന്ദര്‍ശിക്കുക. ഇന്റേണ്‍ഷിപ്പിനായുള്ള അപേക്ഷ ഫോം വെബ്സൈറ്റില്‍ ലഭ്യമാണ്.