എഡിറ്റര്‍
എഡിറ്റര്‍
റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500
എഡിറ്റര്‍
Friday 12th October 2012 11:40am

മുംബൈ: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡല്‍ തണ്ടര്‍ബേര്‍ഡ് പുറത്തിറങ്ങി. രണ്ട് വാരിയന്റുകളിലായാണ് തണ്ടര്‍ബേര്‍ഡ് പുറത്തിറങ്ങിയത്-500 സിസി, 350 സിസി.

പുതിയ മോഡലുകളിലൂടെ വില്‍പന ഒരു ലക്ഷം കവിയുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ വാഹനവിപണി ഇടിയുന്ന സാഹചര്യത്തില്‍ പുതിയ ഉത്പന്നത്തില്‍ നേരിയ ആശങ്കയും നിര്‍രമാതാക്കള്‍ക്കുണ്ട്.

Ads By Google

കഴിഞ്ഞ സെപ്റ്റംബറിലെ ടൂ വീലറിന്റെ വിപണി 19 ശതമാനം കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനവുണ്ടായിരുന്നു.

ബൈക്ക് ആക്‌സസറീസ് വിപണിയിലേക്ക് നീങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്.

തണ്ടര്‍ബേര്‍ഡ് 500 സി.സിയുടെ മുംബൈ എക്‌സ് ഷോറൂം വില 1,82,571 രൂപയും 350 സി.സിയുടേത്  1,43,346 രൂപയുമാണ്. ബൈക്കിന്റെ ഡീസല്‍ വാരിയന്റ് ഉടനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

2013 ഓടെ പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement