Administrator
Administrator
എന്‍ഡോസള്‍ഫാന്‍ പഠനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്: ഐ.സി.എം.ആര്‍
Administrator
Saturday 25th June 2011 9:41am

viswamohan katoch

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഐ.സി.എം.ആറിന്റെ എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് അടുത്ത മാസം പകുതിയോടെ സമര്‍പ്പിക്കും. കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിക്കും ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഐ.സി.എം.ആറിന്റെ എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് കൂടി പരിഗംണിച്ചാകും തയ്യാറുക്കുകയെന്ന് ഐ.സി.എം.ആര്‍ മേധാവി വിശ്വമോഹന്‍ കടോച്ച് പറഞ്ഞു. ഐ.സി.എം.ആറിന്റെ പഠനത്തിന് മുകളിലാണ് നിരോധനം സംബന്ധിച്ച തീരുമാനം എടുക്കുക. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ മൂലം എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പഠനം സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. പഞ്ചാബ്, ഹരിയാന, ബീഹാര്‍, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

Advertisement