Administrator
Administrator
എന്‍ഡോസള്‍ഫാന്‍: ആറു വയസ്സുകാരന്‍ ആശുപത്രിയില്‍
Administrator
Tuesday 26th July 2011 12:10pm

endosulfanകാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കാരണമായി ഗുരുതരമായ രോഗം ബാധിച്ച ആറ് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദൂര്‍ വണ്ണാത്തന്‍ പീടികയിലെ അബൂബക്കറിന്റെയും റുഖിയയുടെയും മകന്‍ അബ്ദുല്‍ റാഫിഖിനെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലയിലേക്കുള്ള ഞരമ്പിന് ഗുരുതരമായ രോഗം ബാധിച്ച റാഫിഖിനെ തിങ്കളാഴ്ച വൈകീട്ടാണ് പനിയും മറ്റ് അസുഖവും മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് വയസ്സായിട്ടും എഴുന്നേറ്റ് നടക്കാന്‍ പോലും ഈ കുട്ടിക്ക് കഴിഞ്ഞിട്ടില്ല. കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍  നിര്‍ധനരായ കുടുംബത്തിന് കഴിയുന്നുമില്ല.

Advertisement