Administrator
Administrator
എന്‍ഡോസള്‍ഫാന്‍: നിരോധനത്തിനെതിരെ സംസ്ഥാനങ്ങള്‍
Administrator
Friday 3rd June 2011 2:22pm

endosulfan bannedന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന വാദവുമായി 20 സംസ്ഥാനങ്ങള്‍. കേന്ദ്ര കൃഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത മന്ത്രിതല യോഗത്തിലാണ് സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്.

നേരത്തെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കത്തുനല്‍കി ആവശ്യപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങള്‍ നിലപാട് മാറ്റി. കര്‍ണ്ണാടക ഒറീസ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിലപാട് മാറ്റിയിട്ടുള്ളത്.

കേരളം മാത്രമാണ് നിരോധനം ആവശ്യപ്പെട്ടത്. എന്‍ഡോസല്‍ഫാനുപകരം ഉപയോഗിക്കാവുന്ന അഞ്ച് കീടനാശിനികളുടെ പേരുകള്‍ കേരളത്തെ പ്രതിനിധീകരിച്ച ഗവേഷകര്‍ ഉയര്‍ത്തിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്നും ഏറ്റവും ഫലപ്രദവും വിലകുറഞ്ഞതുമായ കീടനാശിനിയാണ് എന്‍ഡോസള്‍ഫാനെന്നും സംസ്ഥാനങ്ങള്‍ വാദിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുവരെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ പറഞ്ഞു.

സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന് ആഗോളതലത്തില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യ അതിനെ അനുകൂലിക്കുകയായിരുന്നു. ഇന്ത്യയുടെ ഈ നിലപാട് രൂക്ഷമായ വിമര്‍ശനം വിളിച്ചുവരുത്തി.

കേരളസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനം ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്.

Advertisement