Administrator
Administrator
എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
Administrator
Monday 13th June 2011 5:32pm

endosulfanന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രജിസ്‌ട്രേഷന്‍ തിരിച്ചുനല്‍കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ നിരാകരിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്കും തീരുമാനം ബാധകമാക്കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ താല്‍ക്കാലികമായി നിരോധിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഡി.വൈ.എഫ്.ഐ നല്‍കിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഐ.സി.എം.ആറും കേന്ദ്ര കൃഷി മന്ത്രാലയവും നടത്തുന്ന പഠനത്തിനു ശേഷം മതി നിരോധനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതു തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

Advertisement