എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍ പുനരധിവാസം: സര്‍വകക്ഷി യോഗം ഇന്ന്
എഡിറ്റര്‍
Monday 25th March 2013 10:30am

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മന്ത്രിമാരും വിവിധ വകുപ്പ് തലവന്മാരും പങ്കെടുക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് യോഗം.

Ads By Google

കഴിഞ്ഞ 21ന് സമരസമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരന്നു. സമരം കൂടുതല്‍ ശക്തിയാര്‍ജിച്ച സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.

ഇന്ന്് നടക്കുന്ന യോഗത്തിലും ദുരന്ത ബാധിതര്‍ക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. കാസര്‍ഗോഡ് ഇന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

വൈകീട്ട് കാസര്‍കോഡ് നഗരത്തില്‍ പ്രതിഷേധജനസമുദ്രം തീര്‍ക്കും. വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധത്തില്‍ പങ്കാളികളാവും.

അതേസമയം, കാസര്‍ഗോഡ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന എ. മോഹന്‍ കുമാറിന്റെ നിരാഹാരം 22 ാം ദിവസത്തിലേക്ക് കടന്നു. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യം മോശമായ മോഹന്‍ കുമാര്‍ ആശുപത്രയിലും നിരാഹാരം തുടരുകയാണ്.

മോഹന്‍ കുമാറിനെ കൂടാതെ ഗ്രോ വാസു, മോയിന്‍ ബാപ്പു എന്നിവരും നിരാഹാരം തുടരുകയാണ്.

Advertisement