എഡിറ്റര്‍
എഡിറ്റര്‍
ഗഞ്ചാക്കറിന് എല്ലാ വിധ പ്രൊമോഷനും നല്‍കും: ഇമ്രാന്‍ ഹാഷ്മി
എഡിറ്റര്‍
Wednesday 12th June 2013 9:36am

imran

ഗഞ്ചാക്കര്‍ സിനിമയില്‍ ഏറെ പ്രതീക്ഷയുണ്ട് നടന്‍ ഇമ്രാന്‍ ഹാഷ്മിക്ക്. സിനിമക്ക് വേണ്ട എല്ലാവിധ പ്രൊമോഷനും നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്നും താരം പറയുന്നു.
Ads By Google

വിവിധ നഗരങ്ങളിലായാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ 28 നാണ്. അതിന് മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ തീര്‍ക്കേണ്ടതുണ്ട്.

പ്രൊമോഷന്‍ വളരെ വ്യത്യസ്തതയോടെ ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

തമാശരൂപേണയാവണം സിനിമയുടെ പ്രൊമോഷന്‍ എന്ന അഭിപ്രായം വന്നിട്ടുണ്ട്. അതിന്റെ പ്ലാനിങ്ങിലാണ് ഇപ്പോള്‍ ഉള്ളതെന്നും താരം പറയുന്നു.

ജൂണ്‍ 28 വരെ കാത്തിരിക്കുക, എന്താണ് ചിത്രത്തിന്റെ യഥാര്‍ത്ഥ കഥയെന്ന് നിങ്ങള്‍ക്ക് വ്യക്തമാകും. നിങ്ങള്‍ ഇതുവരെ കാണാത്ത ആസ്വാദിക്കാത്ത ഒരു സിനിമയായിരിക്കും ഇതെന്നും ഇമ്രാന്‍ പറയുന്നു.

ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ ഭാര്യയായാണ് വിദ്യാബാലന്‍ വേഷമിടുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രം ഹിറ്റാകുമെന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ക്കോ ആരാധകര്‍ക്കോ സംശയമില്ലെന്നാണ് പറയുന്നത്.

Advertisement